ലോകകപ്പ് ദിനത്തിൽ ഹർത്താൽ, ഫുട്ബോൾ ആരാധകരുടെ പ്രതിഷേധമിരമ്പുന്നു

കേരളത്തിലേക്ക് ആദ്യമായി ഫിഫ ലോകക്കപ്പ് വിരുന്നെത്തിയ ആവേശത്തിൽ ആണ് ഫുട്ബാൾ ആരാധകർ, എന്നാൽ ഈ ആവേശത്തെ എല്ലാം ചോർത്തുന്ന വിധത്തിലാണ് 13ആം തിയതി കേരളത്തിൽ ഹർത്താൽ ആണെന്ന വാർത്ത ഫുട്ബാൾ പ്രേമികൾക്കിടയിൽ എത്തിയിരിക്കുന്നത്. ആറ്റു നോറ്റു കിട്ടിയ ലോകകപ്പ് കാണാൻ കേരളത്തിന്റെ നാനാഭാഗത്തു നിന്നും എങ്ങനെ എത്തുമെന്ന ആശങ്കയിലാണ് ഫുട്ബാൾ ആരാധകർ.

 

 

 

ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ചാണ് കോൺഗ്രസ് 13 ആം തിയതി കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 13ആം തിയതി കലൂരിൽ രണ്ടു മത്സരങ്ങൾ ആണ് നടക്കുന്നത്, സ്പെയിൻ ഉത്തര കൊറിയയെയും ജർമനി ഗ്വിനിയയെയും ആണ് നേരിടുക.

കേരളത്തിന്റെ കായിക രംഗത്ത് വളരെ നിർണായകമായ ഒരു ദിവസം തന്നെ ഹർത്താൽ നടത്താൻ കോൺഗ്രസ് തീരുമാനിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണുള്ളത്. കോൺഗ്രസ് ഹർത്താലിൽ നിന്നും പിന്മാറണം എന്നും ആരാധകർ ആഹ്വാനം ചെയുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫിഫ വീണ്ടും ട്രാൻസ്ഫർ തടഞ്ഞു, 14 സെക്കന്റിന്റെ വിലയറിഞ്ഞ് ലെസ്റ്റർ
Next articleരഞ്ജി ട്രോഫി: തമിഴ്നാടിനെ അഭിനവ് മുകുന്ദ് നയിക്കും