
കൊല്‍ക്കത്ത : അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടും സ്പെയിനും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലൈക് സ്റ്റേഡിയത്തില്‍ രാത്രി 8.00 മണിക്കാണ് മത്സരം.
വരവ്
ഇംഗ്ലണ്ട്
ഗ്രൂപ്പ് റൗണ്ടിന്റെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ ചിലിയെ നാലു ഗോളിനു തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് തിടങ്ങിയത്. രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും മൂന്നാം മത്സരത്തില്‍ ഇറാഖിനെ നാലു ഗോളിനും തോല്‍പ്പിച്ച് മൂന്നു വിജയവുമായി ഗ്രൂപ്പില്‍ ഒന്നാമനായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങിയെങ്കിലും പനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ക്വാര്‍ട്ടര്‍ പിന്നിട്ടു. ക്വാര്‍ട്ടറില്‍ അമേരിക്കയെ നാലു ഗോളിനു പരാജയപ്പെടുത്തി സെമിയില്‍ കടന്നു. സെമിയില്‍ ശക്തരായ ബ്രസീലിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ച് ഫൈനലില്‍.
സ്പെയിന്
ഗ്രൂപ്പ് റൗണ്ടിന്റെ ആദ്യ മത്സരത്തില്‍ ശക്തരായ ബ്രസീലിനോട് രണ്ടിനെതിരെ ഒരു ഗോളിന് തോറ്റാണ് സ്പെയിന് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കും മൂന്നാം മത്സരത്തില്‍ കൊറിയയെ എതിരില്ലാത്ത രണ്ടുഗോളിനും തോല്‍പ്പിച്ച് രണ്ട് വിജയവുമായി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനകാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ടുഗോളിനു തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പിന്നിട്ടു. ക്വാര്‍ട്ടറില്‍ ഇറാനെ ഒന്നിനെതിരെ മൂന്നു ഗോളിന പരാജയപ്പെടുത്തി സെമിയില്‍ കടന്നു. സെമിയില്‍ മാലിയെയും ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ച് ഫൈനലില്‍.
അറ്റാക്കിങ്ങ് കരുത്ത്
ലിവര്‍പൂള്‍ താരം റയാന് ബ്രൂസ്റ്ററും മാഞ്ചസ്റ്റര്‍ സിറ്റി താരം ഫുഡനുമാണ് ഇംഗ്ലണ്ടിന്റെ അറ്റാകിങ്ങ് കുന്തമുനകള്‍. ബ്രൂസ്റ്റര്‍ 6 കളികളില്‍ നിന്ന് 7 ഗോളുമായി ഗോള്‍വേട്ടയില്‍ ഒന്നാമനാണ് ഗോളടിക്കാതെ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പികലാണ് ഫുഡന്റെ കളിമികവ്. ഇരുവരും ഒന്നിക്കുമ്പോള്‍ അറ്റാകിങ്ങ് ശക്തമാകും.
ബാര്സലാണ അക്കാദമി താരം ആബേല്‍ റൂയിസും വലന്‍സിയ താരം ഫെറാന്‍ ടൊറസുമാണ് സ്പെയിന് അറ്റാകിങ്ങ് കരുത്ത്. റൂയിസാണങ്കില് 6 കളികളില്‍ നിന്ന് 6 ഗോളുമായി ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുണ്ട്.
മധ്യനിരയുടെ കരുത്ത്
ഒരു കൂട്ടം യുവ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളുമായാണ് ഇംഗ്ലണ്ടിന്റെ വരവ്. മധ്യനിരയില്‍ ഇംഗ്ലണ്ടിന്റെ കരുത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഏഞ്ചലോ ഗോമസിലും ചെല്‍സി താരം ജോര്‍ജ് മക്ചഹരനുമാണ്. കൃത്യതയാര്‍ന്ന പാസുകളാണ് ഇരുവരുടെയും കരുത്ത് നിര്‍ണായക സമയങ്ങളില്‍ ആക്രമിച്ചു കളിക്കുകയും അതോടപ്പം പ്രതിരോധത്തില്‍ കോട്ട തീര്‍ക്കുകയും ചെയ്യുന്നു.
റയല്‍ മാഡ്രിഡ് താരങ്ങളായ സീസര്‍ ജെലാബര്ട്ടും മുഹമ്മദ് മൗകിലിസുമാണ് സ്പെയിന് മധ്യനിരയുടെ കരുത്ത്. ചില സമയങ്ങളില്‍ സ്പാനിഷ് സീനിയര്‍ താരങ്ങളായിരുന്ന സാവിയെയും ഇനിയെസ്റ്റയെയും വെല്ലുന്ന കളിമികവാണ് ഇരുവരും കാഴ്ചവെക്കുന്നത്.
പ്രതിരോധം
പ്രതിരോധത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ ലറ്റിബൂണിയെയും ചെല്‍സി താരം ഗുഹിയെയുമാണ് ഇംഗ്ലണ്ടിന്റെ മുതല്‍ കൂട്ട്. സ്പെയിനിനാണങ്കില് ബാര്‍സയുടെ ജുവാന്‍ മിറാണ്ഡോയും റയലിന്റെ വിക്ടര്‍ ചുസ്റ്റുമാണ് പ്രതിരേധകാവല്ക്കാര്
വലകാക്കാന്‍
ഗോള്‍വലക്കു മുന്പില് ഇംഗ്ലണ്ട് കീപ്പര്‍ ആഡേര്സനാണ് മുന്പില്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാനോട് പനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിന്റെ രക്ഷകനായതോടെ അദ്ദേഹം ടീമിനോരു മുതല്‍ കുട്ടാണ് എന്നാല്‍ മലാഗ താരമായ സ്പെയിന് കീപ്പര്‍ ഔട്ടും മോശമല്ല. കളിയിലെ പരിജയവും കഴിഞ്ഞ യുറോകപ്പിന്റെ കളിമികവും അദ്ദേഹത്തിന്റെ അത്മവിശ്വാസം കുട്ടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial