കണക്ക് തീർക്കാൻ ഇംഗ്ലണ്ട്

- Advertisement -

ഇംഗ്ലണ്ടിനു ഇതൊരു കണക്ക് തീർക്കലാണ്. സ്പൈയിനിനാണെങ്കിൽ കണക്ക് ശക്തിപ്പെടുത്തലും. ഈ വർഷം തന്നെ ഇരുവരും ഫൈനലിൽ ഏറ്റുമുട്ടുന്നത്  രണ്ടാം തവണയാണ്. കഴിഞ്ഞ അണ്ടർ പതിനേഴ് യൂറോ കപ്പിലെ ഫൈനലിസ്റ്റുകൾ ഇംഗ്ലണ്ടും സ്‌പെയിനും ആയിരുന്നു. അന്ന് സ്പെയിനാണ് ജയം രുചിച്ചത്.  കളിയുടെ നിശ്ചിത സമയം പിന്നിട്ടപ്പോൾ സ്പെയിനു വേണ്ടി മാത്യു മൊറായയും നാച്ചോ ദിയാസും ഇംഗ്ലണ്ടിന് വേണ്ടി ഹോഡ്സെൻ ഇൻഡോയയും ഫിലിപ്പ് ഫൂടനും ഓരോ ഗോൾ വീതവും നേടിയപ്പോൾ മത്സരം 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു.

വിജയികളെ തീരുമാനിക്കാൻ ഷൂട്ടൗട്ട് വേണ്ടി വന്നു. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ നാല് ഗോളിന് സ്പെയിൻ  വിജയം സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് ഇത് ഒരു മധുരപ്രതികാരത്തിനുള്ള സമയമാണ്. അതും ഇന്ത്യയിലെ നിറഞ്ഞു തുളുമ്പുന്ന ഫുട്ബാൾ ഗ്യാലറിക്ക് മുന്നിൽ.

ഇംഗ്ലണ്ട് കണക്കുതീർക്കുമോ..? അതോ സ്പെയിൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ആവർത്തിക്കുമോ..? ശക്തമായ മത്സരം കാണാൻ ഇനി അധികം കാത്തിരിക്കേണ്ട. ഇരുപത്തിയട്ടിന് കൊൽക്കത്തയിലെ വൈ ബി കെ സ്റ്റേഡിയത്തിൽ തീപ്പാറും എന്നുറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement