ലോകകപ്പിലെ ആദ്യ വനിതാ റഫറിയാകാൻ എസ്തർ

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയാകാൻ എസ്തർ സ്റ്റൗബിലി. സ്വിറ്റ്സർലാന്റ നിന്നുള്ള എസ്തർ മുമ്പ് വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലും വനിതാ ലോകകപ്പ് ഫൈനലും നിയന്ത്രിച്ചിട്ടുണ്ട്. അണ്ടർ പതിനേഴ് ലോകകപ്പിന് എത്തിയ ഏഴു വനിതാ റഫറികളിൽ ഒരാളാണ് എസ്തർ.

മാച്ച് ഒഫീഷ്യൽസിന്റെ കൂടെ വനിതകൾ ഉണ്ടായിരുന്ന്യ് എങ്കിലും മത്സരത്തിൽ മെയിൻ റഫറിയായി ഒരു വനിത ഫിഫ പുരുഷ ലോകകപ്പിൽ വരുന്നത് ആദ്യമായാണ്. ഒക്ടോബർ 14ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ന്യൂ കാഡിലോണിയയുൻ ജപ്പാനും തമ്മിലുള്ള പോരാട്ടമാകും എസ്തർ നിയന്ത്രിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement