ടീമുകളും ഗ്രൂപ്പുകളും നാളെ അറിയാം, ഡ്രോ മുംബൈ തയ്യാർ

- Advertisement -

ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഡ്രോ നാളെ മുംബൈയിൽ നടക്കും. ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളടക്കം കായിക രംഗത്ത് നിന്നുള്ള പ്രമുഖർ ഡ്രോയിൽ പങ്കെടുക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇന്റർ മിലാന്റെയും അർജന്റീനയുടെയും സൂപ്പർ താരമായിരുന്നു എസ്റ്റബാൻ കംബിയാസോ, രണ്ടു തവണ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയിരുന്ന നൈജീരിയയുടെയും ആഴ്സണലിന്റെയും താരം കാനു, ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ഒളിംപിക് ബാഡ്മിന്റൻ വെള്ളി മെഡൽ ജേതാവ് പിവി സിന്ധു തുടങ്ങിയ പ്രമുഖർ നറുക്കെടുപ്പിൽ പങ്കെടുക്കും.

24 രാജ്യങ്ങൾ ഉൾപ്പെടുന്ന ലോകകപ്പിൽ ഓരോ ഗ്രൂപ്പിലും 4 ടീം വീതമുള്ള ആറ് ഗ്രൂപ്പുകളാണ് ഉണ്ടാവുക.  ഒക്ടോബർ 6നു മുംബൈയിലാണ് അണ്ടർ 17 ലോകകപ്പിന്റെ ആദ്യ മത്സരം. ഒക്ടോബർ 28ന് കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയത്തിൽ ഫൈനൽ മത്സരവും നടക്കും.

നാളെ നടക്കുന്ന ഡ്രോ സോണി സിക്സ്, സോണി സിക്സ് എച് ഡി, ടെൻ 2 ചാനലുകളിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7 മണിക്കാണ് ഡ്രോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement