
അണ്ടർ പതിനേഴു ലോകകപ്പിന് കാത്തു നിൽക്കുന്ന ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കു നല്ല വാർത്തയുമായി ടൂർണമെന്റ് അധികൃതർ. ടിക്കറ്റു വില നൂറിൽ താഴെ ആയിരിക്കുമെന്നാണ് ടൂർണമെന്റ് ഡയറക്ടറായ ഹാവിർ ഉറപ്പു നൽകുന്നത്. ഒരു സിനിമാ ടിക്കറ്റിനേക്കാളും മറ്റു ലീഗുകളിലെ ടികറ്റിനേക്കാളും വിലകുറഞ്ഞ രീതിയിൽ ടിക്കറ്റ് നൽകി കൂടുതൽ ഫുട്ബോൾ പ്രേമികളെ ലോകകപ്പിന്റെ ഭാഗമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
കൊച്ചിയടക്കമുള്ള വേദികൾ ലോകകപ്പിന്റെ ഭാഗമാണ്. ടൂർണമെന്റിന്റെ ഭാഗമായി കൊച്ചിയിലെ കലൂർ സ്റ്റേഡിയവും കൊൽക്കത്തയിലെ സാൾട്ട് ലേക് സ്റ്റേഡിയവും ഉൾപ്പെടെയുള്ള സ്റ്റേഡിയങ്ങൾ നവീകരിക്കുകയാണ്. മാർച്ച് അവസാനം നടക്കുന്ന ഫിഫയുടെ പരിശോധനയ്ക്കു മുമ്പായി വേദികളൊക്കെ ലോകകപ്പിനു വേണ്ടി പൂർണ്ണമായും തയ്യാറാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ടികട്ട് വില കുറയുന്നതോടെ കേരളത്തിൾപ്പെടെ നല്ല കാണികളുടെ പങ്കാളിത്തം പ്രതീക്ഷിക്കാം. ഇരു നൂറു രൂപ ആയിരുന്നു ഐ എസ് എൽ മത്സരങ്ങൾക്ക് കൊച്ചിയിൽ ഗ്യാലറി ടിക്കറ്റിന്റെ വില.