
കൊല്‍ക്കത്ത : ഇന്ത്യയിലെ ലോകകപ്പ് പൂരത്തിന് നാളെ അവസാനം. ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ താളുകള്‍ എഴുതി ചേര്‍ത്ത അണ്ടര്‍ പതിനേഴ് ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ട് സ്പെയിനെ നേരിടും. നാളെ രാത്രി എട്ടുമണിക്ക് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലൈക്ക് സ്റ്റേഡിയത്തിലാണ് മത്സരം. യൂറോപ്പ്യന്‍ ഫൈനലിന്റെ ആവർത്തനമാണിത്. കഴിഞ്ഞ അണ്ടര്‍ അണ്ടർ പതിനേഴ് യുറോകപ്പ് ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. അന്ന് സ്പെയ്നിനായിരുന്നു വിജയം.
നാളെ ആര് ജയിച്ചാലും അതൊരു ചരിത്രമാവും. ഇരു ടൂമുകളും ഇതുവരെ അണ്ടര്‍ 17 ലോകകപ്പ് നേടിയിട്ടില്ല. സ്പെയിന് മൂന്നു തവണ ഫൈനലില്‍ എത്തിയിരുന്നെങ്കിലും 1991 ല്‍ ഘാനയുടെയും 2003 ല്‍ ബ്രസീലിന്റെയും 2006 ല്‍ നൈജീരിയയുടെയും മുന്പില് മുട്ടുകുത്തി. ഇംഗ്ലണ്ടാകട്ടെ ചരിത്രത്തില്‍ ആദ്യമായാണ് അണ്ടര്‍ സെവറ്റീന് ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. എല്ലാ വര്‍ഷവും ക്വാര്‍ട്ടറോടെ പുറത്താവലാണ് പതിവ്. ഈ ലോകകപ്പില്‍ മറ്റൊരു ഇംഗ്ലണ്ടിനെയാണ് ലോകം കണ്ടത്. മൂന്നു തവണ ചാമ്പ്യന്‍ന്മാരായ ബ്രസീലിനെ സെമിയില്‍ അനായാസം മുട്ടുകുത്തിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്.
മാത്രവുമല്ല ഇംഗ്ലണ്ടിന്റെ റയാന് ബ്രൂസ്റ്ററും സ്പെയിനിന്റെ ആബേല്‍ റൂയിസും നാളെ ബൂട്ടുകെട്ടുന്നത് വെറുമൊരു ഫൈനലില്‍ മത്സരത്തിനല്ല മറിച്ച് അണ്ടര്‍ 17 ലോകകപ്പിന്റെ ഗോള്വേട്ടകാരനുള്ള ഗോള്‍ഡന്‍ ബൂട്ടിനും കൂടിയാണ്. ഇംഗ്ലണ്ടിന്റെ ബ്രൂസ്റ്റര്‍ ആറ് കളിയില്‍ നിന്ന് ഏഴ് ഗോളടിച്ച് ഗോള്‍ വേട്ടയില്‍ ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് സ്പെയിന് ക്യാപ്റ്റന്‍ റൂയിസ് ആറ് കളിയില്‍ നിന്ന് ആറ് ഗോളുമായി തൊട്ടുപിന്നിലുണ്ട്. അതിനാല്‍ ഗോള്‍ഡന്‍ ബൂട്ടില്‍ ആര് മുത്തമിടുമെന്നറിയാന്‍ അവസാന വിസില്‍ വരെ കാതിരിക്കാം. ഇരു ടീമിനും ഫൈനല്‍ മത്സരം കടുപ്പമേറിയതാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial