പെറുവിനെ ലോകകപ്പ് ആതിഥേയത്വത്തിൽ നിന്ന് ഒഴിവാക്കി ഫിഫ

- Advertisement -

അണ്ടർ 17 ലോകകപ്പിന്റെ ആതിഥേയത്വത്തിൽ നിന്ന് പെറുവിനെ മാറ്റിനിർത്തി ഫിഫ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് പെറുവിനെ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ഫിഫ ഒഴിവാക്കിയത്. ഫിഫയുടെ ബ്യൂറോ ഓഫ് കൗൺസിൽ ആണ് പെറുവിനെ ഒഴിവാക്കിയത്. 2019  ഒക്ടോബറിലായിരുന്നു ഫിഫ അണ്ടർ 19 വേൾഡ് കപ്പ് നടക്കേണ്ടത്. കഴിഞ്ഞ ജൂണിലാണ് പെറുവിനെ അണ്ടർ 17 ലോകകപ്പിന്റെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തത്.

ലോകകപ്പ് നടത്തുന്നതിൽ നിന്ന് പെറുവിനെ ഒഴിവാക്കിയെങ്കിലും ഭാവിയിൽ ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ പെറുവിനെ പരിഗണിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആതിഥേയ രാജ്യത്തെ ഫിഫ ഉടൻ തന്നെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ ഇന്ത്യയാണ് അണ്ടർ 17 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അന്ന് ഇംഗ്ലണ്ടാണ് ഇന്ത്യയിൽ വെച്ച് കിരീടം ചൂടിയത്.

Advertisement