ഫിഫാ ലോകകപ്പ്, കൊച്ചിയുടെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഒക്ടോബറിൽ നടക്കുന്ന ഫിഫാ അണ്ടർ പതിനേഴ് ലോകകപ്പിലെ കൊച്ചി വേദിയുടെ പ്രത്യേക ലോഗോ ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഫിഫാ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി ഉൾപ്പെടെ ഉള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രകാശനം. ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, കായിക മന്ത്രി എ.സിമൊയ്തീൻ, എം എൽ എമാരായ പി.ടി.തോമസ് ഹൈബി ഈഡൻ എന്നിവരും ചടങ്ങിന് സാക്ഷിയായിരുന്നു.

ലോകകപ്പ് നടക്കുന്ന ആറു വേദികൾക്കും പ്രത്യേകം ലോഗോ ഒരുക്കിയിട്ടുണ്ട്. കൊച്ചി വേദിയുടെ ലോഗോ കൊച്ചിക്കാരൻ തന്നെയായ മനു മൈക്കിൾ ആണ് ഒരുക്കിയത്. ഒക്ടോബർ ഏഴാം തീയതി ബ്രസീൽ സ്പെയിൻ സൂപ്പർ മത്സരത്തോടെയാണ് കൊച്ചിയിലെ ലോകകപ്പ് ആവേശത്തിന് തുടക്കമാവുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോളുമായി വി പി സുഹൈറും ജോബി ജസ്റ്റിനും, ഈസ്റ്റ് ബംഗാളിന് അഞ്ചാം ജയം
Next articleടി20 ഗ്ലോബല്‍ ലീഗ് നവംബര്‍ 3നു ആരംഭിക്കും