മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏഞ്ചൽ ഗോമസിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ഇന്ത്യയിലേക്ക്

അണ്ടർ പതിനേഴ് ലോകകപ്പിനായുള്ള ഇംഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വണ്ടർ കിഡ് ഏഞ്ചൽ ഗോമസാണ് ഇംഗ്ലണ്ട് ടീമിലെ പ്രധാന ശ്രദ്ധാ കേന്ദ്രം. കഴിഞ്ഞ വർഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്ററിനായി അരങ്ങേറ്റം കുറിച്ച ഗോമസ് മാഞ്ചസ്റ്റർ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയർ ലീഗ് താരം എന്ന റെക്കോർഡ് ഇട്ടിരുന്നു.

സ്റ്റീവ് കൂപ്പർ പരിശീലിപ്പിക്കുന്ന 21 അംഗ ടീമിൽ ഡോർട്മുണ്ട് താരം ജാഡൊൺ സാഞ്ചോയും മാഞ്ചസ്റ്റർ സിറ്റിയുടെ ഫിലിപ്പ് ഫോഡനും ഉണ്ട്. 2015ൽ ഗ്രൂപ്പ് സ്റ്റേജിൽ ഇംഗ്ലണ്ട് പുറത്തായിരുന്നു. കൊൽക്കത്തയിലാണ് ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. മെക്സിക്കോയും ചിലിയും ഇറാഖുമാണ് ഇംഗ്ലണ്ടിന്റെ ഗ്രൂപ്പിൽ ഉള്ളത്.

ഈ ആഴ്ച ഇന്ത്യയിലേക്ക് എത്തുന്ന ഇംഗ്ലണ്ട് ഒക്ടോബർ ഒന്നിന് ന്യൂസിലൻഡുമായി സന്നാഹ മത്സരം കളിക്കും. 21 അംഗ ടീമിൽ ചെൽസി യൂത്ത് ടീമിൽ നിന്ന് നാലു പേരും മാഞ്ചസ്റ്റർ സിറ്റി യൂത്ത് ടീമിൽ നിന്ന് മൂന്നു പേരും ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദേശീയ ലീഗിലേക്ക് കൈനിറയെ താരങ്ങളെ സംഭാവന ചെയ്ത് റെഡ്സ്റ്റാർ അക്കാദമി
Next articleജയത്തിനായി റൊണാൾഡോയും കൂട്ടരും പൊരുതാനുറച്ച് മഞ്ഞപ്പട