ആവേശ പോരാട്ടത്തിന് ഒടുവിൽ ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ

- Advertisement -

കൊൽക്കത്ത കണ്ട ആവേശ പോരാട്ടത്തിന് ഒടുക്കം ഇംഗ്ലണ്ടിന് വിജയം. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. ഒരു ഘട്ടത്തിൽ മൂന്നു ഗോളുകൾക്ക് ഇംഗ്ലീഷ് ടീം മുന്നിട്ടു നിന്ന മത്സരത്തിലാണ് മെക്സിക്കോ പൊരുതി കയറിയത്. ഇന്നത്തെ ജയത്തോടെ ഇംഗ്ലണ്ട് നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു.

ബ്രേസ്റ്ററിന്റെ തകർപ്പൻ ഫ്രീകിക്കിലൂടെ 39ആം മിനുട്ടിൽ ഇംഗ്ലണ്ട് മുന്നിലെത്തി. ആദ്യ പകുതിക്ക് മുമ്പ് തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ സാഞ്ചോയുടെ പാസിൽ നിന്ന് ഗംഭീര സ്ട്രൈക്കറിലൂടെ ഫോഡനാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോൾ നേടിയത്. 48ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ സാഞ്ചോ മൂന്നാം ഗോളും നേടി.

ഇതിനു ശേഷമായിരുന്നു മെക്സിക്കോയുടെ തിരിച്ചുവരവ്. 65ആം മിനുട്ടിലും 72ആം മിനുട്ടിലും ലൈനസ് നേടിയ ഗോളിലൂടെ ആയിരുന്നു മെക്സിക്കോ ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. സമനില നേടാൻ നിരവധി അവസരങ്ങൾ മെക്സിക്കോ കളിയുടെ അവസാന നിമിഷങ്ങളിൽ ഒരുക്കി എങ്കിലും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement