ഇംഗ്ലണ്ടും മാലിയും അവസാന എട്ടിലേക്ക്

- Advertisement -

അണ്ടർ 17 ലോകക്കപ്പിലെ അവസാന എട്ടിലേക്ക് ഇംഗ്ലണ്ടും മാലിയും. ഇന്ന് നടന്ന പ്രീ ക്വാർട്ടർ പോരാട്ടങ്ങളിൽ ഇംഗ്ലണ്ട് ജപ്പാനെയും മാലി ഇറാനെയും തോൽപ്പിച്ചാണ് അവസാന എട്ടിലേക്ക് യോഗ്യത നേടിയത്.

ഗോൾ രഹിതമായി അവസാനിച്ച നിശ്ചിത സമയത്തിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഇംഗ്ലണ്ട് – ജപ്പാൻ മത്സരത്തിലെ വിജയികളെ തീരുമാനിച്ചത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചു എങ്കിലും ഗോളുകൾ ഒന്നും നിശ്ചിത സമയത്ത് പിറന്നിരുന്നില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ജപ്പാനെ തോൽപ്പിച്ചത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ മാലി ഇറാഖിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് ക്വാർട്ടറിലേക്ക് മുന്നേറിയത്. എൻഡിയായുടെ ഇരട്ട ഗോളുകൾ ആണ് മലിയെ മികച്ച വിജയത്തിലേക്ക് നയിച്ചത്. ഡ്രായിം, കോനാടെ, കമരാ എന്നിവർ മാലിക്ക് വേണ്ടി വലകുലുക്കിയപ്പോൾ അലി കരീമിന്റെ വകയായിരുന്നു ഇറാഖിന്റെ ആശ്വാസ ഗോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement