
അണ്ടർ പതിനേഴ് ലോകകപ്പ് ഡ്രോയ്ക്ക് ഇനി വെറും ഒമ്പതു ദിവസം മാത്രം. ജൂലൈ ഏഴിന് രാത്രി ഏഴു മണിക്ക് മുംബൈയിൽ വെച്ചാണ് ഗ്രൂപ്പുകളും ഗ്രൂപ്പുകളിൽ ആരൊക്കെയെന്നും തീരുമാനിക്കുന്ന ഡ്രോ നടക്കുക. 24 ടീമുകളെ നാലു ടീമുകളുള്ള ആറു ഗ്രൂപ്പുകളായാകും തിരിക്കുക.
ആതിഥേയരായ ഇന്ത്യ ഗ്രൂപ്പ് എയിൽ ആകും. ഒരേ കോൺഫെഡറേഷനിൽ നിന്ന് വരുന്ന ടീമുകൾ ഒരേ ഗ്രൂപ്പിൽ വരാത്ത രീതിയിലാകും ഡ്രോ തുടക്കത്തിൽ നടക്കുക.
പങ്കെടുക്കുന്ന ടീമുകൾ:
ഏഷ്യ: ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, നോർത്ത് കൊറിയ
ആഫ്രിക്ക: ഖാന, ഖുനിയ, മാലി, നൈഗർ
CONCACAF: കോസ്റ്ററിക, ഹോണ്ടുറാസ്, മെക്സിക്കോ, യു എസ് എ
ലാറ്റിനമേരിക്ക: ബ്രസീൽ, ചിലി, കൊളംബിയ, പരാഗ്വേ
OFC: ന്യൂസിലൻഡ്, ന്യൂ കാലിഡോണിയ
യൂറോപ്പ്: ഇംഗ്ലണ്ട്, ഫ്രാൻസ്, ജെർമ്മനി, സ്പെയിൻ, തുർക്കി
ഓഷ്യേന ഫുട്ബോൾ ഫെഡറേഷനിൽ നിന്ന് ആദ്യമായി രണ്ടു ടീമുകൾക്ക് അവസരം കൊടുത്ത ഫിഫ യൂറോപ്പിലെ ടീമുകളുടെ എണ്ണം ആറിൽ നിന്ന് അഞ്ചാക്കി കുറച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial