നേതാക്കൾക്ക് യാത്രചെയ്യാൻ വയ്യ, ഇന്ത്യ ഡൽഹിയിൽ കളിക്കേണ്ടി വരും

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പ് ഇന്ത്യയുടെ മത്സരങ്ങൾ ഡൽഹിയിൽ തന്നെ നടത്താൻ സാധ്യത. രാഷ്ട്രീയ നേതാക്കൾക്ക് മറ്റു അഞ്ചു വേദികളേക്കാൾ സൗകര്യം ഡൽഹി ആണ് എന്നതാണ് ഇതിന്റെ പിറകിലെ കാരണം. ആറു വേദികളിൽ ഏറ്റവും കുറവ് ടിക്കറ്റുകൾ വിൽക്കപ്പെട്ട സ്റ്റേഡിയമാണ് ഡൽഹി. ലോകകപ്പിന്റെ ചുമതല ഹായിവർ സെപ്പി തന്നെ ഡൽഹിയിലെ ടിക്കറ്റ് വിൽപ്പനയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കേരളവും കൊൽക്കത്തയും പോലെ സ്റ്റേഡിയം നിറച്ച് ഇന്ത്യൻ കുട്ടികൾക്ക് ഏറ്റവും മികച്ച അന്തരീക്ഷം ഒരുക്കി കൊടുക്കാനുള്ള സ്ഥലങ്ങളിൽ കളി വെക്കാൻ സൗകര്യമുള്ളപ്പോഴാണ് വെറും രാഷ്ട്രീയക്കാരുടെ സൗകര്യങ്ങൾ നോക്കി ഡൽഹിയിലേക്ക് ഇന്ത്യൻ മത്സരങ്ങളെ കൊണ്ടു പോകുന്നത്. 90000 ആൾക്കാരെ നിറക്കാൻ കഴിവുള്ള സ്റ്റേഡിയമാണ് കൊൽക്കത്തയിൽ കൊച്ചിയിലെ ഗ്യാലറിയുടെ കരുത്ത് കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങളിൽ കണ്ടതുമാണ്.

ഫുട്ബോൾ രക്തത്തിൽ അലിഞ്ഞു കിടക്കുന്ന കേരളക്കാർ ഇന്ത്യ കളിക്കുകയാണെങ്കിൽ സ്റ്റേഡിയം നിറക്കും എന്നതിൽ സംശയമേ ഇല്ല. പക്ഷെ കേരളത്തെയോ കൊൽക്കത്തെയേയോ ഇന്ത്യൻ മത്സരങ്ങൾക്ക് പരിഗണിക്കാൻ പോലും അധികൃതർ കൂട്ടാക്കുന്നില്ല. ഒക്ടോബറിൽ ദീപാവലി ആഘോഷങ്ങൾ നടക്കുന്ന സമയത്താകും മത്സരങ്ങൾ നടക്കുന്നത് എന്നതും കളിക്കാർക്ക് പ്രശ്നമാകുമെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. ഡെൽഹിയിലെ അന്തരീക്ഷ മലിനീകരണം ഏറ്റവും മോശം അവസ്ഥയിൽ എത്തുന്ന ദീപാവലി സമയത്ത് ഇന്ത്യൻ കുട്ടികളെ കളിക്കാൻ വിട്ടാൽ കുട്ടികളുടെ അവസ്ഥ ദയനീയമാകും എന്നതു തന്നെ കാരണം.

ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ കളിക്കുകയാണെങ്കിൽ അതിന്റെ ഏറ്റവും വലിയ നഷ്ടം ഇന്ത്യൻ ഫുട്ബോൾ ടീമിനു തന്നെയാകും. രാഷ്ട്രീയക്കാർക്ക് ആവില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement