
മിനേർവ പഞ്ചാബിന് ഇത് അഭിമാന നിമിഷമാണ്. ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരത്തിന് ഒരുങ്ങുന്ന കൊളംബിയക്കെതിരെ ഒന്നു മുട്ടി നോക്കാൻ ഒരു മടിയും കാണിക്കാതെ ഒരുങ്ങി നിൽക്കുകയാണ് മിനേർവ പഞ്ചാബ്. ഇന്ന് വൈകുന്നേരം ആറു മണിക്ക് ഹെറിറ്റേജ് സ്കൂൾ സ്റ്റേഡിയത്തിൽ മത്സരം നടക്കും.
മത്സരത്തിന് ടിക്കറ്റ് സൗജന്യമാണ്. ഇന്ത്യയുടെ ഗ്രൂപ്പിൽ മത്സരിക്കുന്ന കൊളംബിയയുടെ കളി വിലയിരുത്താൻ ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകരും ഉണ്ടാകും ഇന്ന് സ്റ്റേഡിയത്തിൽ. മിനേർവയ്ക്ക് ഇത് ലോകകപ്പിൽ കളിക്കുന്നത് പോലെയുള്ള അനുഭവമാണെന്ന് മിനേർവ പഞ്ചാബ് ഉടമ രഞ്ജിത്ത് ബാലാജി പറഞ്ഞു.
മുമ്പ് സുബ്രതോ കപ്പിന് എത്തിയ ബംഗ്ലാദേശ് അണ്ടർ 17 ടീമുമായും അഫ്ഗാനിസ്താൻ അണ്ടർ 17 ടീമുമായും മിനേർവ പഞ്ചാബ് സൗഹൃദ മത്സരം കളിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial