ചാമ്പ്യന്മാർ ഇല്ലാത്ത ലോകകപ്പ്, നൈജീരിയയ്ക്ക് വിനയായത് ഏജ് ഫ്രോഡിംഗ്

- Advertisement -

നമ്മുടെ രാജ്യം ആതിഥ്യം വഹിക്കുന്ന ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ അസാന്നിദ്ധ്യം നൈജീരിയയുടേതാണ്. 2015ൽ നടന്ന അവസാന അണ്ടർ 17 ലോകകപ്പ് ജയിച്ച ചാമ്പ്യന്മാർക്ക് വിനയായത് ഏജ് ഫ്രോഡാണ്. യോഗ്യതാ മത്സരങ്ങൾക്കിടെ പ്രായം തെറ്റായി കാണിച്ചതെന്ന് തെളിഞ്ഞതിനെ തുടർന്ന് 26ഓളം താരങ്ങളെ അയോഗ്യരാക്കിയതാണ് ചാമ്പ്യന്മാർക്ക് ഇന്ത്യയിലേക്കുള്ള വഴിയിലേക്ക് തടസ്സമായത്.

 

കഴിഞ്ഞ ലോകകപ്പ് ഉൾപ്പെടെ അഞ്ചു അണ്ടർ 17 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഏജ് ഫ്രോഡ് ആരോപണങ്ങൾ ഇതിനുമുമ്പും നൈജീരിയ ടീമിനെതിരെ ഉണ്ടായിട്ടുണ്ട്. നൈജീരിയെ യോഗ്യതാ മത്സരത്തിൽ പരാജയപെടുത്തിയ നൈഗർ, മാലി, ഖുനിയ, ഖാന എന്നീ ടീമുകളാണ് ഇത്തവണ ലോകകപ്പിന് ആഫ്രിക്കയിൽ നിന്ന് എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement