ബ്രസീലിന് ഇന്ത്യയിൽ ഇന്നാദ്യ അങ്കം, സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെതിരെ

അണ്ടർ പതിനേഴ് ലോകകപ്പിന് എത്തിയ ബ്രസീൽ ഇന്ന് സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെ നേരിടും. ഇന്നലെ ഇന്ത്യയിൽ എത്തിയ ബ്രസീലിന്റെ ആദ്യ സന്നാഹ മത്സരമാണ് ഇന്ന് നടക്കുക. മുംബൈ അറീന സ്റ്റേഡിയത്തിൽ വൈകിട്ട് 5 മണിക്കാണ് മത്സരം. മത്സരത്തിന് പ്രവേശനം സൗജന്യമാണ്.

കേരളത്തിലാണ് ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷം ബ്രസീൽ കൊച്ചിയിലേക്ക് തിരിക്കും. ബ്രസീൽ ഒരു ഇന്ത്യൻ ക്ലബുമായും സൗഹൃദ മത്സരം കളിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ ഏഴിനാണ് ബ്രസീലിന്റെ അണ്ടർ പതിനേഴ് ലോകകപ്പിലെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ജയം തേടി ഓസ്ട്രേലിയ ബാറ്റ് ചെയ്യും
Next articleപി എസ് ജിയിൽ നെയ്മർ ഇതുവരെ, 7 മത്സരം 6 ഗോളുകൾ 6 അസിസ്റ്റ്