ഹോണ്ടുറാസിനെ കെട്ടുകെട്ടിച്ച് ബ്രസീല്‍, ഇനി ജര്‍മ്മനിയുമായി ക്വാര്‍ട്ടര്‍ പോരാട്ടം

- Advertisement -

കൊച്ചിയില്‍ നടന്ന അവസാന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ പരാജയപ്പെടുത്തി ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ബ്രസീല്‍. പ്രീക്വാര്‍ട്ടര്‍ ജയത്തോടെ ജര്‍മ്മനിയുമായി ക്വാര്‍ട്ടര്‍ അംഗത്തിനുള്ള അരങ്ങൊരുക്കിയിരിക്കുകയാണ് ബ്രസീല്‍ കുട്ടികള്‍. ബ്രണ്ണറുടെ ഇരട്ട ഗോളുകളും അന്റോണിയോ നേടിയ ഗോളുമാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്.

11ാം മിനുട്ടില്‍ ബ്രണ്ണറാണ് ജര്‍മ്മനിയുടെ അക്കൗണ്ട് തുറന്നത്. ആദ്യ പകുതിയുടെ അവസാനത്തോടടുത്ത് ബ്രസീല്‍ അന്റോണിയോയിലൂടെ തങ്ങളുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടവേളയ്ക്ക് 2-0 എന്ന സ്കോര്‍ ലൈനിലാണ് ടീമുകള്‍ വേര്‍പിരിഞ്ഞത്. 56ാം മിനുട്ടില്‍ ബ്രണ്ണര്‍ തന്റെ ണ്ടാമത്തെയും ബ്രസീലിന്റെ മൂന്നാമത്തെയും ഗോള്‍ നേടി. ശനിയാഴ്ച ഒക്ടോബര്‍ 21നു കൊല്‍ക്കത്തയില്‍ വെച്ച് രാത്രി മണിക്കാണ് ജര്‍മ്മനി-ബ്രസീല്‍ ക്വാര്‍ട്ടര്‍ പോരാട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement