ബ്രസീൽ – ഇംഗ്ലണ്ട് സെമി ഫൈനൽ കൊൽക്കത്തയിലേക്ക് മാറ്റി

- Advertisement -

ഇംഗ്ലണ്ടും ബ്രസീലും തമ്മിൽ നടക്കേണ്ട അണ്ടർ 17 ലോകകപ്പ് വേദി ഗ്രൗണ്ടിന്റെ മോശം അവസ്ഥ കാരണം മാറ്റി. ഗുവാഹത്തിയിൽ നടക്കേണ്ട മത്സരം കൊൽക്കത്തയിലെ  വിവേകാനന്ദ യുഭ ഭാരതി ക്രിരംഗൻ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്. ഒക്ടോബർ 25 ഇന്ത്യൻ സമയം 7 മണിക്കാണ് മത്സരം. ഘാന – മാലി മത്സരത്തിനിടെ പെയ്ത മഴയാണ് ഗ്രൗണ്ടിന്റെ അവസ്ഥ മോശമാക്കിയത്.

ഫിഫ പ്രതിനിധികളും ആസാം ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് വേദി മാറ്റുന്ന തീരുമാനമെടുത്തത്. ചർച്ച പ്രകാരം ഇംഗ്ലണ്ടിനോടും ബ്രസീലിനോടും അഭിപ്രായം ആരായുകയും ചെയ്തിരുന്നു.  മോശം ഗ്രൗണ്ടിൽ കളിയ്ക്കാൻ ബ്രസീൽ ടീം വിസ്സമ്മതിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്.  ഗ്രൗണ്ടിനെതിരെ ഘാന കോച്ച് മത്സര ശേഷം പരാതിപ്പെടുകയും ചെയ്തിരുന്നു.  ഹെലികോപ്റ്റർ ഉപയോഗിച്ച് ഗ്രൗണ്ട് ഉണക്കാൻ  സംഘടകർ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

മത്സരത്തിന് ടിക്കറ്റ് എടുത്ത ആരാധകർക്ക് ടിക്കറ്റ്  തുക തിരിച്ച് നൽകുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. കൊൽക്കത്തയിലെ മത്സരത്തിന് 100 രൂപ മാത്രമുള്ള ടിക്കറ്റ് ഇന്ന് 8.30വരെ ഫിഫ സൈറ്റിൽ നിന്നും വാങ്ങിക്കാൻ പറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement