എല്ലാം ജയിച്ച് ബ്രസീൽ, രണ്ടിൽ ജയിച്ച് സ്പെയിനും

- Advertisement -

സമ്പൂർണ്ണ വിജയവുമായി ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി ബ്രസീൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നൈജറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ കണ്ടെത്തി ലിങ്കൺ ആണ് ഇന്നും ബ്രസീലിന്റെ താരമായത്.

കളിയുടെ നാലാം മിനുട്ടിലായിരുന്നു ലിങ്കന്റെ ഗോൾ പിറന്നത്. 34ആം മിനുട്ടിൽ ബ്രന്നറും ബ്രസീലിനായി ലക്ഷ്യം കണ്ടു. ജയത്തോടെ 9 പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ. ഇന്ന് നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉത്തര കൊറിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി സ്പെയിനും പ്രീക്വാർട്ടർ ഉറപ്പിച്ചു.

സീസറും മുക്ലിസുമാണ് സ്പെയിനിനായി ഗോൾ നേടിയത്. മൂന്നു മത്സരങ്ങളിൽ രണ്ട് മത്സരം ജയിച്ച സ്പെയിൻ 6 പോയന്റോടെയാണ് ഗ്രൂപ്പിൽ രണ്ടാമതെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement