ലോകകപ്പ്; സന്നാഹ മത്സരത്തിൽ ബ്രസീൽ ന്യൂസിലാന്റിനെ പരാജയപ്പെടുത്തി

അണ്ടർ 17 ലോകകപ്പിനു മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ബ്രസീൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീൽ കുട്ടികളുടെ വിജയം. മുംബൈ അരീനയിൽ വെച്ചായിരുന്നു മത്സരം നടന്നത്.

ബ്രെന്നറിന്റെ ഇരട്ട ഗോളുകളാണ് ബ്രസീലിന്റെ വിജയത്തിന് സഹായിച്ചത്. ന്യൂസിലാന്റിനായി മാക്സ് മാറ്റയാണ് സ്കോർ ചെയ്തത്. മത്സരത്തിന് ശേഷം ട്രെയിനിങ്ങിനായി നടന്ന പെനാൾട്ടി ഷൂട്ടൗട്ടിലും ബ്രസീൽ തന്നെ വിജയിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് ബ്രസീൽ കൊച്ചിയിലേക്ക് തിരിക്കും. ന്യൂസിലൻഡ് ഒക്ടോബർ ഒന്നിന് ഇംഗ്ലണ്ടിനോടും സൗഹൃദ മത്സരം കളിക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപി എസ് ജി മുറിവ് ഉണങ്ങും മുന്നേ മാനേജർ ആൻസലോറ്റിയെ ബയേൺ പുറത്താക്കി
Next articleഅസെൻസിയോക്ക് പുതിയ കരാർ, ഞെട്ടിപ്പിക്കുന്ന റിലീസ് ക്ളോസ്