അണ്ടർ 17 ലോകകപ്പ്, ക്രിക്കറ്റ്‌ ലോകകപ്പിനെക്കാൾ വിജയം – ഹാവിയർ സെപ്പി

- Advertisement -

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ പതിനേഴു ലോകകപ്പിനെത്തിയ കാണികളുടെ എണ്ണം 8 ലക്ഷം കവിഞ്ഞു.
ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ ഫിഫയുടെ ഔദ്യോഗിക കണക്കുപ്രകാരം 829683 പേരാണ് എല്ലാ വേദികളിലുമായി 36 മത്സരങ്ങൾ വീക്ഷിക്കാനെത്തിയത്.

2015 ലെ കഴിഞ്ഞ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ചിലിയിലേതിനേക്കാൾ ഇരട്ടി കാണികളാണ് ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ മത്സരവേദികളിലെത്തിയതെന്ന് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി പറഞ്ഞു. മാത്രമല്ല 2011ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന ക്രിക്കറ്റ്‌ ലോകകപ്പിനെക്കാൾ കാണികൾ അണ്ടർ പതിനേഴു ലോകകപ്പിനെത്തിയെന്നും അതിനാൽ ഇത് ക്രിക്കറ്റ് ലോകകപ്പിനെക്കാൾ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ ശരാശരി 23046 കാണികളാണ് ഓരോ മത്സരവും വീക്ഷിച്ചത്. 2019 ലെ അണ്ടർ 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒദ്യോഗികമായി അപേക്ഷ സമർപ്പിച്ച ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കരുത്താവുന്നതാണ് ടൂർണമെന്റിന്റെ വിജയമെന്നും ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി അഭിപ്രായപ്പെട്ടു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement