ഇന്ത്യയിൽ ലോകകപ്പു കളിക്കാൻ അർജന്റീന ഇല്ല, യോഗ്യതാ റൗണ്ടിൽ ബ്രസീലിനോട് തോറ്റ് പുറത്ത്

- Advertisement -

അർജന്റീനയിലെ അടുത്ത തലമുറയുടെ ഫുട്ബോൾ നേരിട്ടു കാണാമെന്ന ഇന്ത്യയിലെ ആയിരകണക്കിന് അർജന്റീനൻ ആരാധകരുടെ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിന്റെ ആദ്യ ഘട്ടത്തിലാണ് അർജന്റീനയുടെ നാണം കെടൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്രസീലിനോടു പരാജയപ്പെട്ടാണ് അർജന്റീന പുറത്തേക്ക് പോയത് എന്നത്. ആരാധകരുടെ ദു:ഖം ഇരട്ടിയാക്കുന്നു.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. ബ്രസീലിനു വേണ്ടി ബ്രെന്നെർ , ആൽബർട്ടോ എന്നിവര്‍ ഗോള്‍ നേടി. ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഫൈനല്‍ റൌണ്ടിലേക്ക് പ്രവേശിച്ചു. അർജന്റീന നാലാമതായാണ് ഫിനിഷ് ചെയ്തത്. ബ്രസീലിനൊപ്പം ഗ്രൂപ്പ് ബിയില്‍ നിന്നും വെനെസ്വല , പരാഗ്വ എന്നീ ടീമുകളും ഫൈനല്‍ റൌണ്ടിലേക്ക് പ്രവേശനം നേടി.

ഗ്രൂപ്പ് എയിൽ മത്സരിച്ച യുറുഗ്വായും ഫൈനൽ യോഗ്യതാ റൗണ്ടിലേക്ക് യോഗ്യത നേടാതെ പുറത്തായി.

Advertisement