ഇന്ത്യൻ പ്രതീക്ഷകൾ അനികേത് ജാദവിന്റെ ബൂട്ടിൽ

- Advertisement -

ഇന്ത്യൻ ലോകകപ്പ് പ്രതീക്ഷകളിൽ അനികേത് ജാദവ് എന്ന മഹാരാഷ്ട്രക്കാരനുള്ള സ്ഥാനം ചെറുതല്ല. 11 നമ്പർ ജേഴ്സി അണിഞ്ഞ് ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങുന്ന അനികേത് ഇന്ത്യയുടെ ഗോൾ മുഖത്തെ പ്രധാന ഉറവിടമാണ്. വിങ്ങറായി തുടങ്ങിയ അനികേത് തന്റെ സ്ട്രെങ്തും രണ്ടു ഫീറ്റിലുമുള്ള മികവും കൊണ്ട് ഇന്ത്യയുടെ പ്രധാന ഫോർവേഡായി മാറിയിരിക്കുകയാണ്.

പൂനെയിൽ നിന്നാണ് അനികേതിന്റെ ഫുട്ബോൾ ജീവിതം തുടങ്ങിയത്. പൂനെയുലെ ക്രിദ പ്രബോധിനി സ്കൂളിലൂടെയാണ് അനികേത് പൂനെ എഫ് സി അക്കാദമയിലേക്ക് എത്തിയത്. പൂനെയുടെ അണ്ടർ 15 ടീമിൽ തുടങ്ങിയ അനികേത് പൂനയുടെ അണ്ടർ 17, അണ്ടർ 19 ടീമിലേക്കും മികവ് കൊണ്ടെത്തി. ട്രയൽസിലൂടെ 2015ൽ ആയിരുന്നു അനികേതിന്റെ ഇന്ത്യൻ ലോകകപ്പ് ടീമിലേക്കുള്ള പ്രവേശനം.

ബാഴ്സലോണയാണ് അനികേതിന്റെ ഇഷ്ട ക്ലബ്, നെയ്മാർ ഇഷ്ട താരവും. 2000 ജുലൈ 13നു ജനിച്ച അനികേത് തന്റെ പതിനേഴാം പിറന്നാളിനു മുൻപ്  അമേരിക്കയിലേക്ക് ഇന്ത്യൻ അണ്ടർ 17 ടീമിന്റെ കൂടെയുള്ള യാത്രയ്ക്ക് തയ്യാറാവുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement