90ാം മിനുട്ടിലെ പെനാള്‍ട്ടി ഫ്രാന്‍സിന്റെ കഥ കഴിച്ചു, സ്പെയിന്‍ ക്വാര്‍ട്ടറില്‍

- Advertisement -

ആബേല്‍ റൂയിസ് സ്പെയിനിനു മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാള്‍ട്ടി ഗോളാക്കി മാറ്റിയപ്പോള്‍ U-17 ലോകകപ്പിലെ ഫ്രാന്‍സിന്റെ പടയോട്ടം അവസാനിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി ഇടവേളയ്ക്ക് സമിനലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ 34ാം മിനുട്ടില്‍ ഫ്രാന്‍സ് പിന്റോറിലൂടെ ലീഡ് നേടുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ മിറാന്‍ഡ സ്പെയിനിന്റെ ഗോള്‍ മടക്കി. പകുതി സമയത്ത് 1-1 എന്ന സ്കോറിനു ഇരു ടീമുകളും പിരിഞ്ഞു.

മത്സരം അധിക സമയത്തിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിലാണ് സ്പെയിനിനു പെനാള്‍ട്ടി ലഭിച്ചത്. അവസരം വലയിലാക്കി ആബേല്‍ റൂയിസ് ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement