അണ്ടർ 17 ലോകകപ്പിനുള്ള റഫറിമാരെ പ്രഖ്യാപിച്ചു, ആദ്യമായി വനിതാ റെഫറിയും

- Advertisement -

ഇന്ത്യയിൽ നടക്കുന്ന അണ്ടർ പതിനേഴ് ലോകകപ്പിനുള്ള റഫറിമാരെ ഫിഫ പ്രഖ്യാപിച്ചു. ആറു കോൺഫെഡറേഷനിലേയും റഫറിമാരെ ഉൾപ്പെടുത്തിയാണ് റെഫറിമാരെ പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി ഫിഫയുടെ ഒരു പുരുഷ ടൂർണമെന്റിൽ വനിതാ റെഫറിയെ നിയമിക്കുന്നു എന്ന പ്രത്യേകതയും ഈ ടൂർണമെന്റിനുണ്ട്.

ന്യൂസിലാന്റിൽ നിന്നുള്ള അന്നെ മേരി ആണ് വനിതാ റെഫറി ആയി ഉള്ളത് ഏഴു സപ്പോർട്ടിംഗ് റെഫറികളുടെ കൂട്ടത്തിലാണ് അന്നെ മേരിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ ആറു മുതൽ ഒക്ടോബർ 26 വരെയാണ് ആറു വേദികളിലായി ഇന്ത്യയിലെ ആദ്യ ലോകകപ്പ് നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement