ഖേലെയൊ : അണ്ടർ 17 ഫിഫാ വേൾഡ് കപ്പ് മാസ്‌കോട്ട്

6 ഒക്ടോബർ മുതൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ഫിഫാ വേൾഡ് കപ്പിന്റെ മാസ്‌കോട്ടായ ഖേലെയോയെ ഇന്ത്യൻ സ്പോർട്സ് മിനിസ്റ്റർ വിജയ് ഗോയലും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ചീഫ് പ്രഫുൽ പട്ടേലും ചേർന്ന് ഡൽഹി ജവാഹർലാൽ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു. ഒരു പുള്ളി പുലിയുടെ രൂപമാണ് ഖേലെയോയ്ക്ക് നൽകിയിട്ടുള്ളത്.

ഇന്ത്യൻ സ്പോർട്സിന്റെ ഓർമകളിലെ ഏറ്റവും മികച്ച മസ്‌കോട്ടാവും ഖേലെയോ എന്ന് വിജയ് ഗോയൽ അഭിപ്രായപ്പെട്ടു.കൂടുതൽ കുട്ടികളെ ഫുട്ബാളിലേക്ക് അടുപ്പിക്കുക എന്നതാണ് ഖേലെയോയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മാസ്‌കോട്ട് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ നിന്നാലും, ലോക കപ്പിനു തൊട്ട് മുന്നേ കോച് ആഡം നിക്കോളൈയെ പുറത്താക്കിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പ്രകടനം എങ്ങനെയുണ്ടാവുമെന്ന് കണ്ടറിയണം.

Previous articleഷര്‍ജീല്‍ ഖാനും, ഖാലിദ് ലത്തീഫിനും പിസിബിയുടെ താത്കാലിക വിലക്ക്
Next articleജയിക്കാൻ മറന്നു സൂപ്പർ, ശാസ്താ മെഡിക്കൽസ് രണ്ടു ഗോളിനു തകർത്തു