
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ വഴിത്തിരിവാകാൻ പോകുന്ന അണ്ടർ 17 ലോകകപ്പിന് ഇനി വെറും 100 ദിവസങ്ങൾ മാത്രം. ഒക്ടോബർ 6ന് തുടങ്ങി ഒക്ടോബർ 28ന് കഴിയുന്ന വിധത്തിലാണ് ടൂർണമെന്റ് നടക്കുക. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ആദ്യ ഫിഫാ ടൂർണമെന്റാകും ഈ ലോകകപ്പ്. നൂറു ദിവസങ്ങളെ ഉള്ളൂ എങ്കിലും ഇന്ത്യയുടെ ഒരുക്കങ്ങളൊക്കെ തൃപ്തികരമായി നടക്കുകയാണ്.
കൊച്ചിയുൾപ്പെടെയുള്ള സ്റ്റേഡിയങ്ങളിലെ ഒരുക്കങ്ങളിൽ ഫിഫാ പ്രതിനിധിയും ലോകകപ്പിന്റെ ചുമതലയുള്ള ആള് കൂടിയായ ഹാവിയർ സിപ്പി തൃപ്തി അറിയിച്ചു. ആദ്യം പിറകോട്ട് പോയി എങ്കിലും അതിൽനിന്നൊക്കെ മുന്നോട്ട് പോയി കേരളം അവസാന ഘട്ടത്തിൽ എത്തിയെന്ന് സിപ്പി അഭിപ്രായപ്പെട്ടു. കേരളത്തിലെ ടിക്കറ്റ് വിൽപ്പന നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും നിറഞ്ഞ സ്റ്റേഡിയത്തിൽ കുറഞ്ഞതൊന്നും കൊച്ചി നൽകരുതെന്നും സെപ്പി ഫുട്ബോൾ ആരാധകരോടായ് അഭ്യർത്ഥിച്ചു.
പരിശീലന ഗ്രൗണ്ടുകളായ പരേഡ് ഗ്രൗണ്ട്, ഫോർട്ട്കൊച്ചു വെളി ഗ്രൗണ്ട്, മഹാരാജാസ് ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി ഗ്രൗണ്ട് എന്നിവയുടെയും ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial