ഫിഫ അനുമതി നൽകി, റഷ്യൻ ലോകകപ്പിൽ VAR ഉണ്ടാകും

- Advertisement -

റഷ്യൻ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ്സ് റെഫറീയിംഗ് ഉണ്ടാകുമെന്ന് ഉറപ്പായി. ഫിഫ VARന് ഔദ്യോഗികമായി അനുമതി കൊടുത്തു. ഫിഫയ്ക്ക് ഇത് മുന്നോട്ടുള്ള ചുവടാണെന്ന് അനുമതി നൽകികൊണ്ട് ഫിഫ അറിയിച്ചു. റഫറിമാരെ സഹായിക്കുക എന്നതു ഈ വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് കൊണ്ടുവരുന്നതിലൂടെ ഉണ്ടെന്നും ഫിഫ പറഞ്ഞു.

റഫറിയിംഗ് ഡിസിഷനുകൾ മെച്ചപ്പെടുത്തുമെങ്കിലും കളിയുടെ രസം VAR നശിപ്പിക്കും എന്നാണ് ഭൂരിഭാഗം ഫുട്ബോൾ ആരാധകരും ഇപ്പോഴും അഭിപ്രായപ്പെടുന്നത്. ഇംഗ്ലണ്ടിലെ കപ്പ് മത്സരങ്ങളിലും ഇറ്റാലിയൻ ലീഗിലും ഒക്കെ ഇപ്പോൾ VAR നിലവിലുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement