പോപ്പി ധരിക്കാന്‍ ഫിഫയില്‍ നിന്ന്‌ അംഗീകാരം തേടി ദേശീയ ടീമുകൾ

നവംബറില്‍ നടക്കുന്ന അന്തർദേശിയ മത്സരങ്ങളിൽ  പോപ്പി ധരിക്കാന്‍ ഫിഫയില്‍ നിന്ന്‌ അംഗീകാരം തേടി ഇംഗ്ലണ്ട്‌, സ്‌കോട്ട്‌ലാന്റ, വെയില്‍സ്‌, നോര്‍ത്ത്‌ അയര്‍ലാന്റ് ടീമുകൾ.  മത്സരത്തിന്റെ സംഘാടകര്‍ക്കും എതിര്‍ ടീമിനും സമ്മതമെങ്കില്‍ ആതിഥേയരാജ്യങ്ങള്‍ക്ക്‌ പോപ്പി ധരിക്കാമെന്ന നിയമം കഴിഞ്ഞ മാസം വന്നിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ മത്സരത്തിൽ പോപ്പിസ് ധരിക്കാൻ വേണ്ടി ഫിഫയിൽ നിന്ന് അംഗീകാരം തേടിയാണ് ഫുട്ബോൾ ഫെഡറേഷനുകൾ ഫിഫയെ സമീപിച്ചത്. 2016 നവംബറില്‍ ഈ നാല്‌ രാജ്യങ്ങളും പോപ്പി ഉപയോഗിച്ചതിനെതുടര്‍ന്ന്‌ ഫിഫ പിഴ പിഴ വിധിച്ചിരുന്നു.

ഒന്ന്‌ രണ്ട്‌ ലോകമഹായുദ്ധങ്ങളിൽ ജീവത്യാഗം ചെയ്‌തവരുടെ  ഓർമ്മക്കായാണ്  കളികളിൽ പോപ്പി ഉപയോഗിച്ച്‌ തുടങ്ങിയത്‌. എന്നാല്‍ വെംബ്‌ളിയില്‍ നടന്ന ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ വെയില്‍സും നോര്‍ത്ത്‌ അയര്‍ലാന്റും അണിഞ്ഞിരുന്ന പോപ്പി കാണികളില്‍ രാഷ്ട്രീയത അടിച്ചേല്‍പ്പിക്കുന്നു എന്ന്‌ പറഞ്ഞ്‌ ഫിഫ പിഴ ഈടാക്കുകയായിരുന്നു. കളിക്കളത്തിലെ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രതികരണങ്ങളുടെ നിരോധനം കര്‍ക്കശമാക്കിയാണ്‌ ഫിഫയുടെ പുതിയനിയമത്തിന്റെ വരവ്‌.

മരിച്ചിതോ ജീവിച്ചിരിക്കുന്നതോ ആയ വ്യക്തികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഗ്രൂപ്പുകള്‍, പ്രാദേശിക, രാഷ്ട്രീയ ഗവണ്‍മെന്റുകള്‍, ഒരു വിഭാഗം ജനങ്ങള്‍ക്കെതിരെയുള്ള എതെങ്കിലും ഗ്രൂപ്പുകളുടെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന പ്രതീകങ്ങള്‍ക്കാണ്‌ നിരോധനം. കളിയുടെ സംഘാടകരായ ഫിഫ യുവേഫ എന്നിവര്‍ക്കാണ്‌ പുതിയ നിയമപ്രകാരം പ്രതീകങ്ങള്‍ രാഷ്ട്രീയമാണോ അല്ലയോ എന്ന്‌ തീരുമാനിക്കാനുള്ള അധികാരം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനസ്മുള്‍ ഹസന്‍ വീണ്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റാവും
Next articleസസക്സുമായി കരാര്‍ പുതുക്കി ലൂക്ക് റൈറ്റ്