ബ്രസീലിയൻ കോൺഫെഡറേഷൻ പ്രസിഡണ്ടിന് വിലക്ക്

- Advertisement -

ബ്രസീലിയൻ കോൺഫെഡറേഷൻ പ്രസിഡണ്ടായ മാർക്കോ പോളോ ഡെൽ നീറോയ്ക്ക് 90 ദിവസത്തെ വിലക്ക്. അന്താരാഷ്ട്ര ഫുട്ബോൾ ഗവേണിങ് ബോഡിയായ ഫിഫയാണ് ഈ കാര്യം അറിയിച്ചത്. ഫിഫയുടെ എത്തിക്സ് കമ്മറ്റി അന്വേഷണം നേരിടുകയാണ് മാർക്കോ പോളോ ഡെൽ നീറോ. 76 കാരനായ മാർക്കോ പോളോ ഡെൽ നീറോയെ ദേശീയ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നാണ് വിലക്കിയത്. അന്വേഷണത്തോടനുബന്ധിച്ച് വിലക്ക് കാലാവധി 45 ദിവസം കൂടി നീട്ടാവുന്നതാണ്.

കഴിഞ്ഞ രണ്ടു വർഷത്തോളമായി മാർക്കോ പോളോ ഡെൽ നീറോയാണ് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡണ്ട്. ഒട്ടനവധി അഴിമതി ആരോപണങ്ങളും അമേരിക്കയിൽ ശിക്ഷ നടപടിയും നീറോയുടെ പിന്നാലെ തന്നെയുണ്ട്. എഫ്ബിഐയുടെ കുപ്രസിദ്ധമായ സൂറിച്ചിലെ ഫിഫ കോൺഫറൻസ് അറസ്റ്റിൽ തലനാരിഴയ്ക്കാണ് നീറോ രക്ഷപ്പെട്ടത്. നീറോയുടെ മുൻഗാമി ഹോസെ മാറിയ മെറിൻ അമേരിക്കയിൽ കോടതി നടപടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. മുൻ പെറുവിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടും ശിക്ഷ നടപടികൾ നേരിടുന്നവരിൽ ഉൾപ്പെടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement