ഘാന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെ സസ്‌പെൻഡ് ചെയ്ത് ഫിഫ

- Advertisement -

ഘാന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനെ ഫിഫ സസ്‌പെൻഡ് ചെയ്തു. ഘാനയുടെ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ഫിഫയുടെ കൗൺസിൽ അംഗമായ ക്വേസി ന്യന്റ്കയിയെ ആണ് 90 ദിവസത്തേക്ക് ഫിഫ സസ്‌പെൻഡ് ചെയ്തത്. ഗവണ്മെന്റ് കോൺട്രാക്ടിനായി ക്വേസി ന്യന്റ്കയി പതിനൊന്നു മില്യൺ കൈക്കൂലിയായി ചോദിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കൈക്കൂലി ആരോപണം ഉയർന്നതിനെ തുടർന്ന് ഘാന ഫുട്ബോൾ അസോസിയേഷൻ പിരിച്ചുവിടാൻ ഘാന ഗവൺമെന്റ് തീരുമാനിച്ചുകഴിഞ്ഞു.

രണ്ട് വർഷത്തോളമായി ഒരു മാധ്യമ പ്രവർത്തകൻ നടത്തിയ അന്വേഷണമാണ് ഡോക്യുമെന്ററി ആയി പുറത്ത് വന്നിരിക്കുന്നത്. സംഭവം ഞെട്ടലോടെയാണ് നോക്കി കാണുന്നത് എന്ന് ഘാന മന്ത്രി മുഹമ്മദ് അബ്ദുൽ ഹമീദ് പറഞ്ഞു. നടപടികളും കൂടുത അന്വേഷണങ്ങക്കും ഉടൻ ഗവൺമെന്റ് പ്രഖ്യാപിക്കും എന്നും മന്ത്രി സർക്കാറിനെ പ്രതിനിധീകരിച്ച് പറഞ്ഞു.

കളി തോറ്റു കൊടുക്കാൻ പണം ആവശ്യപ്പെടൽ അടക്കം ഒട്ടേറെ ആരോപണങ്ങളാണ് ഘാന ഫുട്ബോൾ അസോസിയേഷനെതിരെ പുറത്ത് വന്നിരിക്കുന്നത്. ഇത്രയ്ക്ക് ഗുരുതരമായ ആരോപണങ്ങളിൽ ഫിഫയുടെ നിലപാട് സംശയമുളവാക്കുന്നതാണെന്നു വിമർശനം പല കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement