പാകിസ്ഥാന് ഫിഫയുടെ കൊട്ട്, രാജ്യാന്തര മത്സരങ്ങളിൽ അടക്കം വിലക്ക്

- Advertisement -

പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്ന് മുതൽ ഇനി അങ്ങേട്ട് രാജ്യാന്തര മത്സരങ്ങളിൽ പാകിസ്ഥാന് പങ്കെടുക്കാൻ കഴിയില്ല. പാകിസ്ഥാനിലെ ക്ലബ് ഫുട്ബോളും ഫിഫയുടെ അംഗീകാരത്തിൽ നിന്ന് ഇതോടെ പുറത്താകും.

 

പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷന്റെ നിയന്ത്രണം സ്വതന്ത്രമല്ല എന്നതാണ് ഫിഫയുടെ ഈ‌ നടപടിക്കുള്ള കാരണം. നേരത്തെ തന്നെ ഫിഫ ഇത് സംബന്ധിച്ച് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു‌. സാഫ് അണ്ടർ ഏജ് കേറ്റഗറി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇതുകാരണം പാകിസ്ഥാന പങ്കെടുത്തിരുന്നില്ല. കോടതി നിയമിച്ചവരാണ് ഇപ്പോൾ പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ നിയന്ത്രിക്കുന്നത്.

സ്വതന്ത്ര തിരഞ്ഞെടുപ്പിലൂടെ മാത്രമെ ഫുട്ബോൾ അസോസിയേഷന്റെ ഭരണം നിർവഹിക്കാൻ പാടുള്ളൂ എന്നാണ് ഫിഫയുടെ നിയമം. പുതിയ സ്വതന്ത്ര ഫെഡറേഷൻ വരുന്നതു വരെ പാകിസ്ഥാനു മേലുള്ള വിലക്ക് തുടരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement