ഫിഫാ റാങ്കിംഗ് ജർമ്മനി തന്നെ ഒന്നാമത്, ബെൽജിയം മുന്നോട്ട്, അർജന്റീന പിറകിലേക്ക്

ഫിഫാ റാങ്കിംഗിൽ ജർമ്മനി തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. പുതിയ റാങ്കിംഗിൽ 1533 പോയന്റുമായാണ് ജർമ്മനി ഒന്നാമതെത്തിയത്. ബ്രസീൽ 1384 പോയന്റുമായി രണ്ടാമതും തുടരുന്നുണ്ട്. മൂന്നാം സ്ഥാനത്താണ് ഇത്തവണ മാറ്റം. മികച്ച ഫോമിലുള്ള ബെൽജിയം മൂന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ പോർച്ചുഗലും അർജന്റീനയും ഒരോ സ്ഥാനം പിറകിലേക്ക് പോയി.

പോർച്ചുഗൽ നാലാം സ്ഥാനത്തും അർജന്റീന അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. പുതിയ റാങ്കിൽ 14ആം സ്ഥാനത്ത് എത്തിയ ടുണീഷ്യയും 75ആം റാങ്കിൽ എത്തിയ കിർഗ്ഗിസ്ഥാനും അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിൽ എത്തി. ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 97ആം റാങ്കിൽ എത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുശീല്‍ കുമാറിനു സ്വര്‍ണ്ണം
Next articleസ്ക്വാഷ് ഡബിള്‍സ്, ഇന്ത്യന്‍ വനിതകള്‍ സെമിയില്‍