ഫിഫ റാങ്കിംഗ് മറ്റന്നാൾ, ഇന്ത്യ നേട്ടമുണ്ടാക്കും

- Advertisement -

ഒക്ടോബർ മാസത്തിലെ ഫിഫ റാങ്കിംഗ് ഒക്ടോബർ 16ന് വരും. കഴിഞ്ഞ തവണ നേരിട്ട തിരിച്ചടിയിൽ നിന്ന് ഈ റാങ്കിംഗ് മുതൽ ഇന്ത്യയ്ക്ക് മുന്നോട്ട് കയറാനാകും. കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ ഇന്ത്യ 107ലേക്ക് താഴുന്നതാണ് കണ്ടത്. എന്നാൽ പുതിയ റാങ്കിംഗിൽ ഇന്ത്യ നില മെച്ചപ്പെടുത്തും.

107ൽ നിന്ന് നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 103ൽ എത്തും. 24 പോയന്റ് കൂടിയ ഇന്ത്യയ്ക്ക് ഇത്തകണ 340 പോയന്റാകും ഉണ്ടാവുക. ഏഷ്യാ കപ്പ് യോഗ്യതയിലെ വിജയമാണ് ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടുത്തിയത്.

റാങ്കിംഗിന്റെ തലപ്പത്ത് ഈ‌ മാസവും ജർമ്മനി തന്നെ തുടരും. ബ്രസീലാകും രണ്ടാമത്. ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ പെറു ചരിത്രത്തിൽ ആദ്യമായി ഇത്തവണ ആദ്യ പത്തിൽ എത്തും. തുർക്ക്മെനിസ്താൻ ആകും ഈ റാങ്കിംഗുൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുക്ക. 22 സ്ഥാനങ്ങളാണ് തുർക്ക്മെനിസ്താൻ ഇത്തവണ മെച്ചപ്പെടുത്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement