Site icon Fanport

ഫിഫാ റാങ്കിംഗ്, ഇന്ത്യക്ക് മാറ്റമില്ല, ഇംഗ്ലണ്ടിന് അഞ്ചു വർഷത്തിലെ ഏറ്റവും മികച്ച റാങ്ക്

ഇന്ന് പുറത്തു വന്ന ഫിഫാ റാങ്കിംഗിൽ ബെൽജിയം ഒന്നാമത് തന്നെ തുടരുന്നു. യുവേഫ നാഷൺസ് ലീഗിൽ മികച്ച പ്രകടനം തുടർന്നതാണ് ബെൽജിയത്തെ തുടർച്ചയായ രണ്ടാം മാസവും റാങ്കിംഗിൽ ഒന്നാമതാക്കിയത്. ആദ്യ പത്തു സ്ഥാനങ്ങളിൽ ഇംഗ്ലണ്ടാണ് ഇത്തവണ നേട്ടമുണ്ടാക്കിയത്. ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് എത്തി. ഇംഗ്ലണ്ടിന്റെ അവസാന അഞ്ചു വർഷത്തെ ഏറ്റവും മികച്ച റാങ്കിംഗ് ആണിത്.

ലോക ചാമ്പ്യന്മാരായ ഫ്രാൻസ് രണ്ടാമതും ബ്രസീൽ മൂന്നാമതും തുടരുന്നു. റാങ്കിംഗിൽ ആദ്യ പത്തിൽ വേറെ കാര്യമായ മാറ്റങ്ങൾ ഇല്ല. സൗഹൃദ മത്സരത്തിൽ ചൈനയെ സമനിലയിൽ തളച്ചിട്ടും ഇന്ത്യയുടെ റാങ്കിംഗ് വർധിച്ചില്ല. 97ആം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.

Exit mobile version