പുതിയ ഫിഫാ റാങ്കിംഗ് മറ്റന്നാൾ, ഇന്ത്യ റാങ്കിംഗിൽ മുന്നേറുമൊ?

- Advertisement -

ഫിഫയുടെ ലോകകപ്പിന് മുന്നോടിയായുള്ള അവസാന റാങ്കിംഗ് ജൂൺ ഏഴിന് പ്രഖ്യാപിക്കും. ഇന്റർ കോണ്ടിനന്റൽ കപ്പിൽ രണ്ട് വൻ വിജയങ്ങൾ നേടിയെങ്കിലും ഇന്ത്യയുടെ റാങ്കിംഗിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. നിലവിൽ 97ആം സ്ഥാനത്തുള്ള ഇന്ത്യ 97ൽ തന്നെ തുടരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നേരത്തെ സാമൂഹിക മാധ്യമങ്ങൾ ഇന്ത്യ വൻ മുന്നേറ്റം നടത്തുമെന്ന രീതിയിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

രണ്ട് മത്സരങ്ങൾ വിജയിച്ചു എങ്കിലും ഇന്ത്യയുടെ നാല് പോയന്റ് കുറയാനാണ് സാധ്യത. ഇപ്പോൾ 354 പോയന്റുള്ള ഇന്ത്യ പുതിയ റാങ്കിംഗിൽ 350 പോയന്റിൽ എത്തും. റാങ്കിംഗ് സ്ഥാനത്തിൽ മാറ്റമുണ്ടാകില്ല എന്നത് മാത്രമാകും ആശ്വാസം. 73ആം റാങ്കിംഗിൽ എത്തുന്ന സിറിയ അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗിൽ എത്തും. ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യ അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്കായ 70ലും എത്തും.

ആദ്യ പത്തു സ്ഥാനങ്ങളിൽ സ്പെയിനിനും പോളണ്ടിനും മാത്രമെ മാറ്റങ്ങൾ ഉള്ളൂ. പോളണ്ട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്ത് എത്തിയപ്പോൾ സ്പെയിൻ രണ്ട് സ്ഥാനം പിറകോട്ട് പോയി 10ൽ എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement