ഫിഫ റാങ്കിംഗ് ഇന്ത്യക്ക് ഇത്തവണയും മാറ്റമില്ല

- Advertisement -

ഡിസംബർ മാസത്തിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് ഇത്തവണയും മാറ്റമില്ല. കഴിഞ്ഞ രണ്ട് മാസവും  ഇന്ത്യ 105ആം സ്ഥാനത്ത് തന്നെ ആയിരുന്നു. കഴിഞ്ഞ മാസം ഇന്ത്യൻ ഫുട്ബോൾ ടീം അന്താരാഷ്ട്ര മത്സരം ഒന്നും കളിച്ചിരുന്നില്ല. കഴിഞ്ഞ  മാസം അന്തർദേശിയ മത്സരങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ റാങ്കിങ്ങിൽ കാര്യമായ മാറ്റങ്ങളൊന്നും ഇല്ല.

റാങ്കിംഗിന്റെ തലപ്പത്ത് ഈ‌ മാസവും ജർമ്മനി തന്നെ ആണ്. ബ്രസീലാണ് രണ്ടാമത്.  പോർച്ചുഗൽ മൂന്നാം സ്ഥാനത്തും അർജന്റീന നാലാം സ്ഥാനത്തുമാണ്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ളത് ഇറാൻ ആണ്.32ആം റാങ്ക് ആണ് ഇറാനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement