ഫിഫ റാങ്കിംഗ് ഇന്ത്യക്ക് അനക്കമില്ല

- Advertisement -

 

നവംബർ മാസത്തിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് അനക്കമില്ല. കഴിഞ്ഞ തവണ എത്തിയ ഇന്ത്യ 105ആം സ്ഥാനത്ത് തന്നെ ഇന്ത്യ ഈ മാസവും തുടരും. കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ ഇന്ത്യ  107ൽ നിന്ന് 105ലേക്ക് എത്തിയിരുന്നു. ഏഷ്യാകപ്പ് യോഗ്യത റൗണ്ടിൽ അവസാന മത്സരം സമനില വഴങ്ങി എങ്കിലും റാങ്കിംഗിൽ അത് പ്രതിഫലിച്ചില്ല. ഇന്ത്യയ്ക്ക് ഈ‌ മാസം 2 പോയന്റ്  330 പോയന്റാണ് ഉള്ളത്.

റാങ്കിംഗിന്റെ തലപ്പത്ത് ഈ‌ മാസവും ജർമ്മനി തന്നെ ആണ്. ബ്രസീലാണ് രണ്ടാമത്. സ്പെയിൻ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 6ആം സ്ഥാനത്തേക്കും, സ്വിറ്റ്സർലാന്റ് 3 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്കും എത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement