Picsart 24 02 11 11 07 39 015

ഫിഫ റാങ്കിംഗ്, ഇന്ത്യ 121ആം സ്ഥാനത്തേക്ക് താഴ്ന്നു, അർജന്റീന ഒന്നാമത് തുടരുന്നു

ഈ കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ ആകാത്ത ഇന്ത്യക്ക് പുതിയ ഫിഫാ റാങ്കിംഗിൽ വലിയ തിരിച്ചടി. ഇന്ത്യ പുതിയ റാങ്കിംഗ് വന്നപ്പോൾ 121ആം സ്ഥാനത്തേക്ക് താഴ്ന്നു. ഇന്ത്യ 117ആം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. അഫ്ഗാനിസ്താന് എതിരെ രണ്ട് മത്സരങ്ങൾ കളിച്ച ഇന്ത്യ ഒരു മത്സരം സമനില വഴങ്ങുകയും ഒരു മത്സരത്തിൽ പരാജയപ്പെടുകയുമാണ് ഉണ്ടായത്.

ഏഷ്യൻ കപ്പ് മുതൽ നടത്തി വരുന്ന മോശം പ്രകടനങ്ങളാണ് ഇന്ത്യയെ ഫിഫ റാങ്കിംഗിൽ വലിയ രീതിയിൽ ബാധിക്കുന്നത്. ഏഷ്യൻ കപ്പിനു മുമൊ ഇന്ത്യ 102ആം റാങ്കിലായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യക്ക് ഈ റാങ്കിംഗ് പിരീഡിൽ ആകെ 19 പോയിന്റോളം നഷ്ടമായി.

അർജന്റീന ആണ് റാങ്കിംഗിൽ ഒന്നാമത് തുടരുന്നത്. ഫ്രാൻസ് ആണ് രണ്ടാമത്.ബ്രസീൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Exit mobile version