Site icon Fanport

ഫിഫ റാങ്കിംഗിൽ നാണക്കേട്, ഇന്ത്യ 117ആം സ്ഥാനത്തേക്ക് താഴ്ന്നു

ഏഷ്യൻ കപ്പിലെ മോശം പ്രകടനം ഇന്ത്യക്ക് ഫിഫ റാങ്കിംഗിൽ വലിയ തിരിച്ചടിയായി. ഇന്ന് വന്ന പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യ 117ആം സ്ഥാനത്തേക്ക് വീണു. ഇന്ത്യയുടെ അടുത്ത കാലത്തെ ഏറ്റവും മോശം റാങ്കിങ് ആണ് ഇത്. ഇന്ത്യ 102ആം റാങ്കിലായിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് 15 സ്ഥാനങ്ങൾ ഇന്ത്യ പിറകോട്ട് പോയി.

ഇന്ത്യ 24 02 11 11 07 57 826

ഇന്ത്യക്ക് ഈ റാങ്കിംഗ് പിരീഡിൽ ആകെ 35 പോയിന്റോളം നഷ്ടമായി. ഏഷ്യൻ കപ്പിൽ കളിച്ച മൂന്നു മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു. ഉസ്ബെകിസ്താൻ, ഓസ്ട്രേലിയ, സിറിയ എന്നിവർക്ക് എതിരെ ആയിരുന്നു ഇന്ത്യയുടെ പരാജയം. ഏഷ്യൻ കപ്പ് കൊണ്ട് ഫിഫാ റാങ്കിംഗിൽ ഏറ്റവും നഷ്ടം വന്നതും ഇന്ത്യക്ക് തന്നെ ആണ്. ഖത്തറും ജോർദാനും ഏഷ്യൻ കപ്പ് കൊണ്ട് വലിയ നേട്ടവും ഉണ്ടാക്കും. ഖത്തർ ഫിഫ റാങ്കിംഗിൽ 37ആം സ്ഥാനത്തേക്ക് എത്തി. ജോർദാൻ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 70ആം സ്ഥാനത്തേക്കും എത്തി. അർജന്റീന തന്നെയാണ് റാങ്കിങിൽ ഒന്നാമത് നിൽക്കുന്നത്.

Screenshot 20240215 150103 Chrome

Exit mobile version