ഫിഫ പുഷ്കാസ് അവാർഡ് നാമനിർദേശ പട്ടിക പുറത്തുവിട്ടു.

- Advertisement -

മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് അവാര്‍ഡിനുള്ള നാമനിര്‍ദേശ പട്ടിക ഫിഫ പുറത്ത് വിട്ടു. ഒക്ടോബർ 2015നും ഒക്ടോബർ 2016നും ഇടയില്‍ നേടിയ ഗോളുകളുടെ അടിസ്ഥാനത്തില്‍ മെസ്സിയും നെയ്മറും അടക്കമുള്ള പത്ത് പേരുടെ പട്ടികയാണ് ഫിഫ പുറത്ത് വിട്ടത്. മെസ്സിക്കും നെയ്മറിനും പുറമേ ധാരാളം അറിയപ്പെടാത്ത കളിക്കാരുടെ പേരുകളും പട്ടികയില്‍ ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

കോപ്പ അമേരിക്ക സെന്റിനെരിയോയില്‍ അമേരിക്കക്ക് എതിരെ നേടിയ ഫ്രീക്കിക്ക് ഗോളിനാണ് മെസ്സിയുടെ പേര് ലിസ്റ്റില്‍ വന്നത്. നാല് തവണ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട് എങ്കിലും ഒരിക്കല്‍ പോലും മെസ്സിക്ക് പുഷ്കാസ് അവാര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

wp-1479753536031.jpg

കഴിഞ്ഞ സീസണില്‍ വിയ്യറയലിനെതിരെ അവിശ്വസിനീയമാവിധം വെട്ടിതിരിഞ്ഞു നേടിയ മനോഹരമായ ഗോളിനാണ് നെയ്മര്‍ പട്ടികയില്‍ ഇടം പിടിച്ചത്.

wp-1479754942615.png

കഴിഞ്ഞ തവണ പുഷ്കാസ് അവാര്‍ഡ് നേടിയ വെന്‍ഡല്‍ ലിറയെപോലെ പ്രശസ്തരല്ലാത്തവരും ലിസ്റ്റില്‍ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. വെന്‍ഡല്‍ ലിറ അവാര്‍ഡ് സ്വന്തമാക്കിയതും അവര്‍ക്ക് പ്രതീക്ഷയെകുന്നുണ്ട്.

അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ടവര്‍

1. മാരിയോ ഗസ്പര്‍ (സ്പെയിൻ) – 13.11.2015, സ്പെയിൻ – ഇംഗ്ലണ്ട്
2. ഹ്ലോമ്ഫോ കേകാന (ദക്ഷിണാഫ്രിക്ക) – 26.03.2016, സൌത്ത് ആഫ്രിക്ക – കാമറൂൺ
3. മര്‍ലോണ്‍ (ബ്രസീൽ) – 21.04.2016, കൊറിന്ത്യന്‍സ് – കൊബ്രസില്‍
4. ലയണൽ മെസ്സി (അർജന്റീന) – 21.06.2016, അമേരിക്ക – അർജന്റീന
5. നെയ്മർ (ബ്രസീൽ) – 08.11.2015, ബാര്‍സലോണ – വിയ്യാറയല്‍
6. സോള്‍ നിഗ്വെസ് (സ്പെയിൻ ) – 27.04.2016, ബയേൺ – അത്ലറ്റിക്കോ മാഡ്രിഡ്
7. ഹാൾ റോബ്സൺ-കാനു (വെയ്ൽസ്) – 01.07.2016, ബെൽജിയം -വെയിൽസ്
8. ഡാനിസുക റോഡ്രിഗ്സ് (വെനസ്വേല) – കൊളംബിയ – വെനസ്വേല (വനിത)
9. സൈമൺ സ്ക്രാബ് (ഫിൻലാൻഡ്) – 31.10.2015, ഗെഫ്ലെ – അ.ബെര്‍ഗ്
10. മുഹമ്മദ് ഫൈസ് സുബ്രി (മലേഷ്യ) – 16.02.2016, പഹാംഗ് – പെന്യാംഗ്

അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ട ഗോളുകള്‍ ഇവിടെ കാണാം. https://youtu.be/bINyWAVo_xE

Advertisement