മിനേർവ പഞ്ചാബിനെ അഭിനന്ദിച്ച് ഫിഫാ പ്രസിഡന്റ്

ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനെ അഭിനന്ദിച്ച് ഫിഫാ പ്രസിഡന്റ് ഇൻഫന്റീനോ. ഇന്ന് എ ഐ എഫ് എഫ് പ്രസിഡന്റിന് അയച്ച കത്തിലൂടെയാണ് മിനേവയെ ഇൻഫന്റീനോ അഭിനന്ദിച്ചത്. ആദ്യ ഐ ലീഗ് കിരീടത്തിന് അഭിനന്ദനങ്ങൾ അറിയിച്ച ഇൻഫന്റീനോ ഉത്തരേന്ത്യയിൽ നിന്ന് നീണ്ട കാത്തിരിപ്പിനു ശേഷം ഒരു ദേശീയ ചാമ്പ്യൻ ഉണ്ടായതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

കിരീടം ഒരുപാട് പേരുടെ പ്രയത്നത്തിന്റെ ഫലമാണെന്നും അതുകൊണ്ട് എല്ലാവരെയും അഭിനന്ദിക്കുന്നതായും ഇൻഫെന്റീനോ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാം ഇംഗ്ലണ്ട് താരമായി സ്റ്റുവര്‍ട് ബ്രോഡ്
Next articleശതകവുമായി പുറത്താകാതെ എല്‍ഗാര്‍, അവസാന സെഷനില്‍ മേല്‍ക്കൈ നേടി ഓസ്ട്രേലിയ