അണ്ടർ 17 ലോകകപ്പ് വളണ്ടിയറാവാൻ ഫുട്ബോൾ പ്രേമികളെ ഫിഫ വിളിക്കുന്നു

- Advertisement -

അണ്ടർ 17 ലോകകപ്പിന്റെ ഭാഗമാകാൻ നമ്മുടെ നാട്ടുകാർക്ക് സുവർണ്ണാവസരം വന്നിരിക്കുകയാൺ . ഒക്ടോബറിൽ നടക്കാൻ പോകുന്ന ഇന്ത്യിലെ ആദ്യ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി പ്രവർത്തിക്കാൻ ഫിഫ താല്പര്യമുള്ള ഫുട്ബോൾ പ്രേമികളെ ക്ഷണിച്ചിരിക്കുകയാണ്. നാലാഴ്ചയോളമുള്ള ടൂർണമെന്റിൽ വളണ്ടീയറായി ചേരാൻ ഫിഫ അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കാൻ തുടങ്ങി.

ലോകകപ്പ് ഓർഗനൈസിങ് കമ്മിറ്റിയാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർക്ക് ഈ ലിങ്കിൽ ( http://m.fifa.com/u17worldcup/organisation/volunteers/index.html ) ചെന്ന് അപേക്ഷകൾ സമർപ്പിക്കാം.കൊച്ചിയടക്കം ആറു നഗരങ്ങളാണ് ലോകകപ്പിന് ആതിഥ്യം അരുളാൻ പോകുന്നത്. അപേക്ഷകർക്ക് ഏതു നഗരത്തിലാണ് പ്രവർത്തിക്കാൻ താല്പര്യമെന്നും ഏതു മേഖലയിലാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത് എന്നും അപേക്ഷയിൽ രേഖപ്പെടുത്താം.

2017 ജൂൺ മുപ്പതിനേക്ക് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും വളണ്ടിയറാകാൻ അപേക്ഷ സമർപ്പിക്കാം. രാജ്യത്ത് നടക്കുന്ന ആദ്യ ഫിഫാ ടൂർണമെന്റിന്റെ ഭാഗമായി പ്രവർത്തിച്ച് ഫുട്ബോളിന്റെ വളർച്ചയ്ക്കായി എല്ലാവരും കൈ കോർക്കണമെന്ന് ലോകകപ്പ് ഓർഗനൈസിംഗ് കമ്മിറ്റി പറഞ്ഞു.

Advertisement