ലോൺ സിസ്റ്റം നിർത്തലാക്കാൻ ഫിഫ

- Advertisement -

ക്ലബ് കളിക്കാരെ ലോണിൽ കൊടുക്കുന്ന സിസ്റ്റം നിർത്തലാക്കാൻ ഫിഫ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഒക്ടോബറിൽ ചേരുന്ന ഫിഫ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ലോൺ സിസ്റ്റം പൂർണമായും നിർത്തലാക്കണോ അല്ലെങ്കിൽ ശക്തമായ നിയന്ത്രങ്ങൾ കൊണ്ട് വരാനോ ആണ് ഫിഫയുടെ തീരുമാനം. യുവ താരങ്ങൾക്ക് വേണ്ടിയാണു ലോൺ സിസ്റ്റം രൂപീകരിച്ചത്. എന്നാൽ ഇപ്പോൾ ലോൺ സിസ്റ്റം പൂർണമായും പണം ഉണ്ടാക്കാനുള്ള ഉപാധിയായി ഫുട്ബോൾ ക്ലബ്ബ്കൾ ഉപയോഗിക്കുന്നതായാണ് വിമർശനം ഉയരുന്നത്.

വലിയ ക്ലബ്ബുകളിലെ യുവതാരങ്ങൾക്ക് ഡെവലപ് ചെയ്യാനായി ചെറിയ ക്ലബ്ബുകളിൽ അവസരം നൽകാനാണ് ലോൺ സിസ്റ്റം നടപ്പിലാക്കുമ്പോൾ അധികൃതർ ഉദ്ദേശിച്ചിരുന്നത്. എന്നാൽ സിസ്റ്റത്തിന്റെ ചൂഷണം ചെയ്ത മില്യണുകൾ ഉണ്ടാക്കുകയാണ് ക്ലബ്ബുകൾ ചെയ്യുന്നത്. ഒട്ടേറെ യുവതാരങ്ങളെ സൈൻ ചെയ്യുന്ന വലിയ ക്ലബ്ബുകൾ അവരെ ലോണിൽ അയക്കുകയും ഉയർന്ന തുകയ്ക്ക് അവരെ വിറ്റ് ലാഭം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഫസ്റ്റ് ടീമിൽ ഒരുതവണ പോലും കളിക്കാതെയാണ് പലരും ടീം വിടുന്നത്. ഈ സീസണിൽ 41 താരങ്ങളെയാണ് യുവന്റസ് ലോണിൽ അയച്ചിരിക്കുന്നത്. സിറ്റി 18 , ചെൽസി 22 ഉം താരങ്ങളെ ലോണിൽ കൊടുത്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement