ഫിഫ ക്ലബ് വേൾഡ് കപ്പ് കളിക്കാൻ ഇന്ത്യൻ ക്ലബ്ബുകളിൽ കളിച്ച മൂന്നു താരങ്ങൾ

- Advertisement -

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിക്കുവാൻ ഇന്ത്യയിൽ ക്ലബ്ബ് മത്സരങ്ങൾ കളിച്ച മൂന്നു താരങ്ങൾ ഇറങ്ങും. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പരിചിതരായ ലിയോ മൗറയും ക്രിസ് ബ്രൈറ്റും എയ്ഞ്ചേൽ ബെർലാങ്കയുമാണ് ആ മൂന്നു താരങ്ങൾ. ലിയോ മൗറ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയ്ക്ക് വേണ്ടിയാണ് ബൂട്ടണിഞ്ഞത്. ഐ ലീഗിൽ എയ്ഞ്ചേൽ ബെർലാങ്ക സ്പോർട്ടിങ് ഗോവയ്ക്ക് വേണ്ടിയും ക്രിസ് ബ്രൈറ്റ് ഭാരത് എഫ്‌സിക്ക് വേണ്ടിയും കളിച്ചിരുന്നു. ഡിസംബർ ആറിനാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ആരംഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഏഴു ടീമുകൾ ടീമുകൾ ആയിരിക്കും ക്ലബ്ബ് ലോകകപ്പിനായി മാറ്റുരക്കുക.

ബ്രസീലിയൻ താരമായ ലിയോ മൗറ 2015 ൽ ആണ് ISL ടീമായ എഫ്‌സി ഗോവയുടെ മധ്യനിര താരമായി ഇന്ത്യയിൽ എത്തിയത്. 39 കാരനായ മൗറ ബ്രസീലിയൻ ടീം ആയ ഗ്രെമിയോയുടെ താരമാണിപ്പോൾ. കോപ്പ ലിബെർട്ടഡോറെസ് സ്വന്തമാക്കിയാണ് ക്ലബ്ബ് ലോകകപ്പിലെ സെമി ഫൈനലിൽ നേരിട്ട് ലിയോയും ഗ്രെമിയോ എഫ്സിയും സ്ഥാനമുറപ്പിച്ചത്. മുൻ ഐ ലീഗ് താരങ്ങളായ ക്രിസ് ബ്രൈറ്റും എയ്ഞ്ചേൽ ബെർലാങ്കയും നിലവിൽ ഓക്ക്‌ലാൻഡ് സിറ്റി എഫ്സിയുടെ താരങ്ങളാണ്.

ന്യൂസിലൻഡുകാരനായ ക്രിസ് ബ്രൈറ്റ് ഭാരത് എഫ്‌സിക്ക് വേണ്ടി 2015 ൽ ആണ് കളിച്ചത്. എട്ടുമാസത്തോളം പുതിയ ഐ ലീഗ് ക്ലബ്ബ് ആയിരുന്ന ഭാരതിന് വേണ്ടി ക്രിസ് ഇന്ത്യയിൽ കളിച്ചിരുന്നു. എയ്ഞ്ചേൽ ബെർലാങ്ക 2013 ൽ സ്പോർട്ടിങ് ഗോവയ്ക്ക് വേണ്ടി ഐ ലീഗിൽ ഇറങ്ങി. ക്വാർട്ടർ ഫൈനലിൽ അൽ ജസീറയ്ക്ക് എതിരെയാണ് ഇരു താരങ്ങളും ഇറങ്ങുക. ഓക്ക്‌ലാൻഡ് സിറ്റിക്കും ഗ്രെമിയോയ്ക്കും പുറമെ ഉരവ റെഡ്‌സും, റയൽ മാഡ്രിഡും, പച്ചുകയും,WAC കാസബ്ലാങ്കയും ക്ലബ്ബ് ലോകകപ്പിൽ ഏറ്റുമുട്ടും. ലാലിഗ ചാമ്പ്യന്മാരും ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായ റയൽ മാഡ്രിഡ് ആണ് ക്ലബ്ബ് ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement