വംശീയാധിക്ഷേപം, റഷ്യക്കെതിരെ വീണ്ടും ഫിഫയുടെ നടപടി

റഷ്യക്കെതിരെ വംശീയാധിക്ഷേപത്തിന് വീണ്ടും ഫിഫയുടെ നടപടി വരുന്നു. ലോകകപ്പിന് രണ്ട് മാസം മാത്രം ബാക്കിയിരിക്കെ ആണ് ഫിഫയുടെ നടപടി. ഫ്രാൻസിനെതിരായ സൗഹൃദ മത്സരത്തിൽ സെന്റ് പീറ്റേഴ്സ് ബർഗ് സ്റ്റേഡിയത്തിൽ പോൾ പോഗ്ബ അടക്കമുള്ള താരങ്ങൾക്കെതിരെ ആയിരുന്നു റഷ്യൻ ആരാധകരുടെ വംശീയാധിക്ഷേപം.

എന്ത് നടപടിയാണ് ഉണ്ടാവുക എന്ന് അടുത്ത് തന്നെ ഫിഫ പ്രഖ്യാപിക്കും. റഷ്യൻ ഫുട്ബോൾ യൂണിയൻ പിഴ അടക്കേണ്ടതായി വരും. ഒപ്പം അധിക്ഷേപം നടത്തിയ ആരാധകർക്ക് മത്സരം കാണുന്നതിന് ആജീവാനന്ത വിലക്കും ലഭിച്ചേക്കും. കഴിഞ്ഞ രണ്ട് യൂറോ കപ്പിലും റഷ്യൻ ആരാധകർക്കെതിരെ ഫിഫയുടെ നടപടി ഉണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള പ്രീമിയർ ലീഗ് പുതിയ ഫിക്സ്ചർ പുറത്തുവിട്ടു
Next articleറസ്സല്‍ വിന്‍ഡീസ് ടീമില്‍, റെസ്റ്റ് ഓഫ് വേള്‍ഡുമായുള്ള മത്സരത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു