Site icon Fanport

ഓസിലിന്റെ കരാർ ഫെനർബെചെ റദ്ദാക്കി

ഓസിലിന് തുർക്കിയിലും നല്ല കാലമല്ല. ആഴ്സണൽ വിട്ട് ഫെനർബെചെയിലേക്ക് പോയ ഓസിലിന്റെ കരാർ ഇപ്പോൾ ക്ലബ് റദ്ദാക്കിയിരിക്കുകയാണ്. ഇനിയും രണ്ട് വർഷത്തോളം കരാർ ബാക്കിയിരിക്കെ ആണ് ഫെനർബെചെ കരാർ റദ്ദാക്കിയത്. 33കാരനായ ഓസിലും ഫെനർചെ ഉടമകളുമായി അവസാന മാസങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. താരം ആദ്യ ക്ലബ് വിടാൻ സമ്മതിച്ചില്ല എങ്കിലും ഇപ്പോൾ ഓസിലും ക്ലബ് വിടാൻ തയ്യാറായി.

പരിക്ക് നിരന്തരം അലട്ടിയത് കൊണ്ട് തന്നെ പല നിർണായക മത്സരങ്ങളും ഓസിലിന് നഷ്ടമായിരുന്നു. 36 മത്സരങ്ങൾ തുർക്കി ക്ലബിനായി കളിച്ച ഓസിൽ എട്ട് ഗോളും മൂന്ന് അസിസ്റ്റും തുർക്കി ക്ലബിന് സംഭാവന നൽകി. താരം തുർക്കിയിൽ തുടരും എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിൽ നിന്നും ഓസിലിന് ഇപ്പോൾ ഓഫറുകൾ ഉണ്ട്.

Exit mobile version