ഫെലിക്സ് സാഞ്ചെസ് ഖത്തറിന്റെ പുതിയ കോച്ച്

- Advertisement -

സ്പെയിന്റെ ഫെലിക്സ് സാഞ്ചെസ് ഖത്തർ നാഷണൽ ഫുട്ബോൾ ടീമിന്റെ പുതിയ കോച്ചാവും. നിലവിലെ കോച്ചായ ഉറൂഗ്വേക്കാരനായ ഹോർഗെ ഫൊസാറ്റിയെ പുറത്താക്കിയാണ് ഫെലിക്സ് സാഞ്ചെസിനെ കൊണ്ട് വന്നത്. ഒരു വർഷത്തിനിടെ ഖത്തർ നാഷണൽ ടീമിന്റെ മൂന്നാമത്തെ കോച്ചാണ് സാഞ്ചെസ്.

കരാറിന്റെ കാലാവധി വ്യക്തമല്ലെങ്കിലും 2018 ലെ‌ ലോക കപ്പ് ക്വാളിഫയർ മൽസരങ്ങളിൽ ആയിരിക്കും സാഞ്ചെസ് ശ്രദ്ധചെലുത്തുക. ഇനി സിറിയയ്ക്കും ചൈനയ്ക്കുമെതിരെയാണ് ഖത്തറിന്റെ ബാക്കിയുള്ള മൽസരങ്ങൾ. 3-2 ന് സൗത്ത് കൊറിയയെ അട്ടിമറിച്ചെങ്കിലും മാനേജ്മെന്റ്മായുള്ള പ്രശ്നങ്ങളാണ് ഫൊസാറ്റിയുടെ സ്ഥാനം തെറിപ്പിച്ചത്. ഫെലിക്സ് സാഞ്ചെസ് നിലവിൽ U23 ടീമിന്റെ കോച്ചാണ്‌. 2022 ലെ വേൾഡ് കപ്പിനായി ഖത്തർ ഒരുങ്ങുമ്പോൾ ഭാരിച്ച ചുമതലയാണ് സാഞ്ചെസിനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement