Site icon Fanport

തനിക്ക് റൊണാൾഡോയെ പോലെ ആകണം എന്ന് ഫെലിക്സ്

അത്ലറ്റിക്കോ മാഡ്രിഡ് സൈൻ ചെയ്ത യുവതാരം ജാവോ ഫെലിക്സ് തനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെ ആകണം എന്നാണ് ആഗ്രഹം എന്ന് വ്യക്തമാക്കി. പോർച്ചുഗൽ താരമായ ഫെലിക്സ് പോർച്ചുഗീസ് ഇതിഹാസമായി മാറിയ റൊണാൾഡോയുടെ നേട്ടങ്ങൾക്ക് ഒപ്പം എത്തണം എന്നാണ് ആഗ്രഹിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തെ ഏറ്റവും മികച്ച താരമാണ്. 5 ബാലൻ ഡി ഓർ നേടിയ താരമാണ് റൊണാൾഡോ. അതുകൊണ്ട് തന്നെ റൊണാൾഡോയെ പൊലെ ആകാൻ ആണ് താൻ ആഗ്രഹിക്കുന്നു എന്നും ഫെലിക്സ് പറഞ്ഞു. റൊണാൾഡോ തനിക്ക് നൽകിയ ഉപദേശങ്ങൾ തന്നെ സഹായിക്കുന്നുണ്ട് എന്നും ഫെലിക്സ് പറഞ്ഞു. അത്ലറ്റിക്കോ മാഡ്രിഡിൽ പ്രീസീസണിലെ പ്രകടനം കൊണ്ട് തന്നെ താരമായിരിക്കുകയാണ് ഫെലിക്സ്.

Exit mobile version